Breaking News

ലോക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളത്ത് നിയന്ത്രണങ്ങള്‍ തുടരും

ലോക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളത്ത് നിയന്ത്രണങ്ങള്‍ തുടരും

കൊച്ചി: ലോക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ലെന്നും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൊവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇളവുകള്‍ നല്‍കൂ. അന്തര്‍ജില്ലാ യാത്രകള്‍ക്കും പൊതുഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകും.
നിലവില്‍ ജില്ലയില്‍ മട്ടാഞ്ചേരിയിലെ ചുള്ളിക്കല്‍ പ്രദേശമാണ് ആരോഗ്യവകുപ്പ് ഹോട്‌സ്‌പോട്ടായി കണ്ടെത്തിയിട്ടുള്ളത്. ലോക്ഡൗണ്‍ പിന്‍വലിച്ചാലും ഇവിടെ കാര്യങ്ങള്‍ നിരീക്ഷിച്ചശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ഒരുഘട്ടത്തില്‍ 18,707 പേര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 378 പേര്‍ മാത്രമാണുള്ളത്. 24നുശേഷം അടിയന്തര നിര്‍മാണ ജോലികള്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ജോലികള്‍. ടെലി മെഡിസിന്‍ സംവിധാനവും ഗുരുതര രോഗമുള്ളവരെ വീടുകളില്‍ സന്ദര്‍ശിക്കാനുള്ള സംവിധാനവും ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. 120 വാഹനങ്ങളും അതിനായി ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.



Related Articles

നിന്റെ ഹൃദയം തരുമോ

ടൈറ്റസ് ഗോതുരുത്തിന്റെ പുസ്തകത്തെ കുറിച്ച് ഫാ. ഓസി കളത്തില്‍ എഴുതുന്നു ടൈറ്റസ് ഗോതുരുത്തിന്റെ 66 കവിതകളുടെ സമാഹാരമായ ‘നിന്റെ ഹൃദയം തരുമോ’ എന്ന ഗ്രന്ഥം ഗൃഹാതുരത്വത്തിന്റെയും, ഗതകാല

പ്രധാനമന്ത്രിക്കു പരാതി നൽകും

ദേശീയ വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി.പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. സൂസപാക്യം. കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്.അതു നിരോധിക്കണമെന്ന് പറയാൻ വനിതാ കമ്മീഷനു അധികാരമില്ല.വനിതാ കമ്മീഷൻ ന്റെ

ഇരട്ടക്കുരുന്നുകള്‍ക്ക് രണ്ടാം ജന്മം

തലയോട്ടി വേര്‍പെടുത്തി വത്തിക്കാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ റോം: രണ്ടു വര്‍ഷമായി പരസ്പരം കാണാനാകാതെ തലയോട്ടിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന് പുറംതിരിഞ്ഞുകിടന്ന ഇരട്ടക്കുട്ടികളെ റോമിലെ ബംബീനോ ജേസു പീഡിയാട്രിക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*