Breaking News

ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല

ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്യവെ വ്യക്തമാക്കി. രോഗം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്ത് വേഗത്തിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത്. ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മെച്ചമാണ് ഇന്ത്യയുടെ നില. രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ എല്ലാം സഹായകരമായി.
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ ജയിച്ചു. രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രഥമദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുകയാണ്. ഭക്ഷണം, യാത്ര എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉത്സവങ്ങള്‍ മാതൃകാപരമായി ആഘോഷിക്കാനായി.
വൈറസ് എല്ലാ തലത്തിലും തടയണം. ഓരോ ഹോട്ട്സ്പോട്ടുകളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിലയിരുത്തലുകള്‍ നടത്തും. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ വന്നാല്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് തടസങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 24-ന് പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെതന്നെ അടച്ചിടല്‍ ഈമാസം 30 വരെ നീട്ടിയിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടല്‍ തുടരുമെന്ന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്.


Tags assigned to this article:
covid 19jeeva newsjeevanaadamlockdown

Related Articles

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ? ഈ ദിവസങ്ങളില്‍ ചില ക്രിസ്തീയ കുടുംബങ്ങളില്‍ മാലാഖമാരെ

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ജനതകളുടെ  സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു

റോം: ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ (Congregation for the Evangelisation of Peoples) അംഗമായിആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ഇന്ന് ഫ്രാൻസിസ് പാപ്പ നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ് 

വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു

എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*