ലോക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം- രാഹുല്‍ ഗാന്ധി

ലോക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
‘ലോക്ഡൗണ്‍ ഒരു തരത്തിലും വൈറസിനെ പൂര്‍ണമായി പരാജയപ്പെടുത്തില്ല. കുറച്ചു നേരത്തേക്ക് വൈറസ് വ്യാപനം തടയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. വൈറസിനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗം എന്നുപറയുന്നത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് വൈറസിനെ പിന്തുടര്‍ന്നുകൊണ്ട് അതിനെ മറികടക്കുകയാണ്. ഇതാണ് സര്‍ക്കാരിനുള്ള എന്റെ ഉപദേശം.’ രാഹുല്‍ ഗാന്ധി പറഞ്ഞു. വീഡിയോ ആപ്പു മുഖാന്തരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലവില്‍ പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. ഇത് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. പരിശോധനകള്‍ ‘ആക്രമണോത്സുകതയോടെ’ വര്‍ധിപ്പിക്കുക.പരമാവധി ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയും അത് തന്ത്രപരമായി നടത്തുകയും ചെയ്യുക. സംസ്ഥാനങ്ങളെ അവരുടെ പോരാട്ടത്തില്‍ സഹായിക്കുക.
നമ്മുടെ പരിശോധനാ നിരക്ക് ഒരു ദശലക്ഷത്തില്‍ 199 ആണ്. കഴിഞ്ഞ 72 ദിവസത്തില്‍ പരിശോധനാ നിരക്ക് ഒരു ജില്ലയ്ക്ക് ശരാശരി 350 എന്ന നിലയിലാണ്. ഇന്ത്യയില്‍ ഇതുവരെ 414 പേര്‍ കൊറോണ മൂലം മരിക്കുകയും 12,000-ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോവിഡ് 19-നെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പരസ്പരം പഴിചാരി കൊണ്ടിരിക്കരുത്. അതിനു പകരം നമ്മുടെ വിഭവങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കുകയും സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും പണം എത്തിക്കുകയുമാണ് വേണ്ടത്.’ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വന്‍സാമ്പത്തിക തിരിച്ചടി രാജ്യം നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


Related Articles

ചർച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വിവിധ െ്രെകസ്തവ സഭകളെ നിയന്ത്രിക്കുവാനായി നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ഭക്തിസാന്ദ്രമായി തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം

നെയ്യാറ്റിന്‍കര: വിശുദ്ധകുരിശ്‌ മനുഷ്യമഹത്വത്തിന്റെ പ്രതീകം എന്ന സന്ദേശവുമായി തെക്കന്‍ കുരിശുമലയുടെ 61-ാമത്‌ മഹാതീര്‍ത്ഥാടനത്തിന്‌ തുടക്കമായി. 18ന്‌ രാവിലെ നെയ്യാറ്റിന്‍കര മെത്രാസനമന്ദിരത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനപതാകയും, ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള

വീണ്ടും പിറക്കാനൊരു കാലം

തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*