ലോക ബോക്സിങ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് മേരി കോം

മേരി കോം ആറാം ലോക കിരീടം നേടി ഏറ്റവുമധികം തവണ ലോക കിരീടം സ്വന്തമാക്കുന്ന ബോക്സിംഗ് താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ പെൺ കരുത്താണ് മേരി കോം.
സ്വർണനേട്ടത്തിന് ശേഷം മേരി കോം പ്രതികരിച്ചത് ഇങ്ങനെ: ആദ്യമായി ആരാധകർക്ക് നന്ദി പറയുന്നു. നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല. രാജ്യത്തിനുവേണ്ടി ഒരു സ്വർണം നേടുകയല്ലാതെ. ഞാനിന്ന് വളരെ വികാരഭരിതയാണ്. കഴിഞ്ഞ കുറെ നാളുകളായി 48 കിലോ വിഭാഗത്തിൽ മത്സരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല”.
”നിങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ 2020ൽ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനാകും. റിയോയിൽ യോഗ്യത നേടാനായിരുന്നില്ല. ഇപ്പോഴും സമ്മർദ്ദവും ബുദ്ധിമുട്ടുകളുമുണ്ട്. 48 കിലോയിൽ അനായാസം സ്വർണം നേടാനാകും. പക്ഷേ 51 കിലോ വിഭാഗത്തിൽ ബുദ്ധിമുട്ടാണ്. മറ്റ് താരങ്ങളുടെ ഉയരം വെല്ലുവിളിയാകുമെന്നും മേരി കോം പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡൻറ് രാംനാഥ് കോവിന്ദ്, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ മേരി കോമിനെ അഭിനന്ദിച്ചു