ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി

Print this article
Font size -16+
കൊച്ചി/ആലപ്പുഴ: കടല്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന ബ്ലു ഇക്കോണമി നിയമം പിന്‍വലിക്കണമെന്നും മീന്‍പിടുത്ത അവകാശം മത്സ്യത്തൊഴിലാളികള്‍ക്കായി നിജപ്പെടുത്തുന്ന കടലവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ ചെല്ലാനം മിനിഫിഷിങ് ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ കടല്‍തീര പ്രതിഷേധം നടത്തി.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഫാ.ജോണ്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. കടലിലെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്കു തീറെഴുതി കൊടുത്തു മത്സ്യത്തൊഴിലാളികളെ വഞ്ചിക്കരുതെന്നും മത്സ്യമേഖലയെ സംരക്ഷിക്കുന്ന തരത്തില്‍ അവര്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നും ഫാ. ജോണ്‍ കളത്തില്‍ പറഞ്ഞു. ഫെഡറേഷന് ജില്ല പ്രസിഡന്റ് പി.വി വില്‍സണ്‍, സെക്രട്ടറി വി. എസ് പൊടിയന്, ഫെഡറേഷന് മുന്‍ പ്രസിഡന്റ് ഷിജി തയ്യില്‍, നാഷണല്‍ ഫിഷ്വര്‍ക്കേഴ്സ് ഫോറം ദേശീയ അംഗം ചിന്ന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കടല്‍ ജീവിതം തകിടം മറിക്കുന്ന ബ്ലു ഇക്കോണമി നിയമം പിന്‍വലിക്കണമെന്നും കടലോരവാസികളെ കുടിയൊഴിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ ചെല്ലാനം തീരദേശവാസികള്‍ ദീപം തെളിയിച്ചു പ്രതിഷേധിച്ചു. ആലപ്പുഴ രൂപത കെഎല്‍സിഎ അര്‍ത്തുങ്കല്‍, മനക്കോടം ഫെറോനകളുടെ നേതൃത്വത്തില്‍ നടന്ന സമരം ഫാ.ജോസ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി ജെസ്റ്റിനാ ഇമ്മാനുവേല്‍, രൂപത ജനറല്‍ സെക്രട്ടറി സന്തോഷ് കൊടിയനാട്, സെബാസ്റ്റ്യന്‍ ചാരക്കാട്ട്, ടൈറ്റസ് കുന്നേല്‍, എഡിസണ് പി.വി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: മലങ്കര മാര്‍തോമാ സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡണ്ടും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച്
ക്രിസ്തുരാജന്റെ തിരുന്നാൾ മഹോത്സവം: നീ യഹൂദരുടെ രാജാവാണോ?
ക്രിസ്തുരാജന്റെ തിരുന്നാൾ മഹോത്സവം വിചിന്തനം:- “നീ യഹൂദരുടെ രാജാവാണോ?” (യോഹ 18: 33-37) യേശുവും പീലാത്തോസും – മുഖാഭിമുഖമായി നിൽക്കുന്ന രണ്ടു രാജാക്കന്മാർ. ഇസ്രായേലിന്റെ ഭരണാധികാരിയാണ് പീലാത്തോസ്.
എടവിലങ്ങ് ദേവാലയം ആശീര്‍വദിച്ചു
കോട്ടപ്പുറം: എടവിലങ്ങ് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആശീര്‍വദിച്ചു. എടവിലങ്ങ് പൈതൃക ഗ്രാമത്തിലെ ജാതിമതഭേദെമന്യേയുള്ള വിശ്വാസികളുടെ ആശാകേന്ദ്രമായിരിക്കും ഈ ദേവാലയമെന്ന്
No comments
Write a comment
No Comments Yet!
You can be first to comment this post!