ലോഗോസ് ക്വിസ്സിന് വേണ്ടി ആപ്പ് ഉണ്ടാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള്‍ സംയുക്തമായി പുറത്തിറക്കിയ ക്വിസ് ഗെയിം ആപ്പ് ഓണ്‍ലൈന്‍ തരംഗമാകുന്നു. കെ.സി.ബി.സി. ബൈബിള്‍ കമ്മിഷന് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമായ ലോഗോസ് ക്വിസ്സിന്റെ തയ്യാറെടുപ്പുകള്‍ക്ക് സഹായിക്കുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന ആപ്പിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. 1300 ചോദ്യങ്ങളും 235 റൗണ്ടുകളുമായാണ് ക്വിസ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അവസാനഘട്ടം ലോഗോസ് ക്വിസ്സിന്റെ അതേ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
രൂപതയുടെ തന്നെ മരിയന്‍ എഞ്ചിനീറിങ് കോളേജില്‍ പഠിച്ചിറങ്ങിയ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ആദ്യ സംരംഭമാണ് ഈ ആപ്പ്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ വെര്ഷന് തന്നെ മൂവായിരത്തിലധികം ഉപയോക്താക്കളും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും ലഭിച്ചതോടെയാണ് കൂടുതല്‍ സവിശേഷതകളോടെ ഈ വര്‍ഷത്തെ ലാഗോസ് ക്വിസ്സ് ആസ്പദമാക്കി രണ്ടാം വെര്‍ഷനും വരുന്നത്.
ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറില്‍ ‘ലോഗോസ് ക്വിസ്സ് 2018’ എന്ന പേരില്‍ ഗെയിം ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്യുവാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/2EMRAEy
Related
Related Articles
വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം
മനുഷ്യനായി തീര്‍ന്ന തമ്പുരാന് അപ്പമാകാന്‍ കൊതിച്ചപ്പോള്‍ ദിവ്യകാരുണ്യം ജനിച്ചു. മഹാകാരുണ്യവും ദിവ്യമായ സ്നേഹവും വിളിച്ചോതുന്ന പരിശുദ്ധ ബലിയുടെ സ്ഥാപനം ഓര്‍മിക്കുന്ന പുണ്യദിനമാണ് വിശുദ്ധവാരത്തിലെ പെസഹാവ്യാഴം. സ്നേഹത്തിന്റെ ആ
പ്രതിപക്ഷമെന്ന ജനാധിപത്യബോധം
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം എത്തിയിരിക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ ഗൗരവപൂര്‍ണമായ ചില കാര്യങ്ങള്‍ പറേയണ്ടതുണ്ട്. ജനാധിപത്യപരമായി പ്രസക്തമായ കാര്യങ്ങള്‍. ജീവനാദം പ്രസിദ്ധീകരിച്ച ചെറിയൊരു വാര്‍ത്തയില്‍ നിന്നാകട്ടെ ഈ കുറിപ്പിന്റെ
ഇന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന് ജീവനാദം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ…
ഇന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന നെയ്യാറ്റിൻകര മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന് ജീവനാദം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ… Related