ലോഗോസ് ക്വിസ് 2018: മത്സരം സെപ്തംബര്‍ 30നും ഒക്ടോബര്‍ 14നും

എറണാകുളം: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 19-ാമത് അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടായ രൂപതാതല മത്സരം സെപ്റ്റംബര്‍ 30ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി നടത്തും. ഈ വര്‍ഷം 40 രൂപതകളില്‍ നിന്നായി അഞ്ചരലക്ഷത്തോളം മത്സരാര്‍ത്ഥികളാണ് ലോഗോസ് പരീക്ഷ എഴുതുന്നത്. ബധിരര്ക്കായും ഈ വര്‍ഷം ലോഗോസ് പരീക്ഷ സംഘടിപ്പിക്കുന്നുണ്ട്.
പ്രളയം രൂക്ഷമായി ബാധിച്ച ചങ്ങനാശേരി, മാവേലിക്കര, തിരുവല്ല, കൊല്ലം, കോട്ടപ്പുറം, മാനന്തവാടി എന്നീ രൂപതകളിലെ സാഹചര്യം കണക്കിലെടുത്ത് അവര്‍ക്കായിമാത്രം ഒക്ടോബര്‍ 14ന് ഉച്ചകഴിഞ്ഞ് പ്രത്യേക ലോഗോസ് ക്വിസ് പരീക്ഷ നടത്തുമെന്ന് ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്സണ് പുതുശേരി അറിയിച്ചു. മൂന്നു കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാനതല പരീക്ഷ നവംബര്‍ 11നായിരിക്കും.
Related
Related Articles
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം: സുപ്രീംകോടതി
ഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതായി കോടതി വിമര്‍ശിച്ചു. നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം
ഇനിയും എത്രനാള്‍ കാത്തിരിക്കണം
ഭീമ- കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി ഡിസംബര്‍ അവസാനംവരെ കാത്തിരിക്കേണ്ടി വരും.
ഡോ. ഡി. ബാബുപോള്‍ അതുല്യപ്രതിഭ -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: സമൂഹത്തിനും സഭയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ അതുല്യപ്രതിഭയായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം.