ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്

ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്

എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫമിലിയ ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി, കിഷന്‍ എന്നിവരടങ്ങുന്ന കുടുംബം ഒന്നാം സ്ഥാനത്തെത്തി. ദൈവവചനത്തില്‍ അടിത്തറയിട്ട കുടുംബങ്ങളെ വാര്‍ത്തെടുക്കുകയും കുടുംബങ്ങളില്‍ ഒരുമിച്ചു വചനം വായിക്കുകയും പഠിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടു വര്‍ഷം മുമ്പ് ലോഗോസ് ഫമിലിയ ക്വിസ് ആരംഭിച്ചത്. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യു, റീന, ലീനസ് എന്നിവര്‍ രണ്ടാം സ്ഥാനത്തിനും പാലക്കാട് രൂപതയിലെ ജോര്‍ജ് ആലുമ്മൂട്ടില്‍, സുജ, സാനിയ എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ലോഗോസ് ഫമിലിയയ്ക്ക് 25000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുമാണു സമ്മാനം. രണ്ടാം സ്ഥാനത്തെത്തിയ കുടുംബത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ കുടുംബത്തിന് 10000 രൂപയും സമ്മാനമായി നല്കി.
ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അബ്രാഹം മാര്‍ യുലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ സമ്മേളനത്തില്‍ റവ. ഡോ. ആന്റണി തറേക്കടവില്‍ രചിച്ച ‘പ്രവാചകപഥങ്ങളിലൂടെ’ എന്ന ഗ്രന്ഥം ഫമിലിയ ക്വിസില്‍ ഒന്നാം സമ്മാനം നേടിയ ടീമിലെ ബാലതാരം കിഷന്‍ മോസസിനു നല്കി പ്രകാശനം ചെയ്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്, കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി സിഎസ്ടി എന്നിവര്‍ പ്രസംഗിച്ചു.

 


Related Articles

എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും

നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ ബ്രേക്ക്‌വാട്ടര്‍ സിസ്റ്റം നടപ്പിലാക്കും -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം എന്നീ പ്രദേശങ്ങളില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ സിസ്റ്റം നടപ്പിലാക്കുമെന്ന്

കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*