Breaking News

ലൗ ജിഹാദ്: വൈദികന്റെ അഭിമുഖം വളച്ചൊടിച്ചുവെന്ന് ആരോപണം

ലൗ ജിഹാദ്: വൈദികന്റെ അഭിമുഖം വളച്ചൊടിച്ചുവെന്ന് ആരോപണം


ലൗജിഹാദും തീവ്രവാദപ്രശ്‌നങ്ങളും സംബന്ധിച്ച് ടിവി ചാനല്‍ അഭിമുഖത്തില്‍ വൈദികന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് ആരോപണം. ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോഷി മയ്യാറ്റിലിന്റെ അഭിമുഖമാണ് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എഡിറ്റ് ചെയ്ത് തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടതായി ആരോപണമുള്ളത്. രാഷ്ട്രീയക്കാര്‍ വോട്ട്ബാങ്കിനായി പലരെയും പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തു നടക്കുന്ന പല സംഭവങ്ങളും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ഫാ. ജോഷി മയ്യാറ്റില്‍ പറഞ്ഞത്. രാഷ്ട്രീയക്കാര്‍ ഇച്ഛാശക്തി കാണിക്കാത്തതുകൊണ്ട് ഉദ്യോഗസ്ഥരും ഉദാസീനത പുലര്‍ത്തുകയാണ്. ഇതിനെ ഒരു പ്രത്യേകമതവിഭാഗത്തിനെതിരേയുള്ള വൈദികന്റെ ആരോപണമാക്കി മാറ്റുകയാണ് സെന്‍കുമാര്‍ ചെയ്തിരിക്കുന്നത്. ഒറ്റപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഒരു മതവിഭാഗത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട ആവശ്യമില്ല. എന്നാല്‍ കുറ്റകൃത്യങ്ങളെ അതിന്റേതായ ഗൗരവത്തില്‍ കാണണമെന്നുമാണ് വൈദികന്‍ പറഞ്ഞത്. തന്റെ അഭിമുഖം പൂര്‍ണമായി കാണിക്കാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പോസ്റ്റ് പിന്‍വലിക്കണമെന്നുമാണ് ഫാ. ജോഷി മയ്യാറ്റില്‍ ആവശ്യപ്പെടുന്നത്.

ജോഷി മയ്യാറ്റിൽ അച്ചനുമായി ഷെക്കിനാഹ് ടി വി നടത്തിയ അഭിമുഖം കാണുക

ജോഷി മയ്യാറ്റിൽ അച്ചനുമായി ഷെക്കിനാഹ് ടി വി നടത്തിയ അഭിമുഖം കാണുക https://www.youtube.com/watch?v=ccufTGoi9PE

ടി പി സെന്കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്


Related Articles

ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് നടപടി കെസിബിസി അപലപിച്ചു

കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ 2018-ലെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ

ജീവനാദം കലണ്ടര്‍ വിതരണം നടത്തി

നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ

ചരിത്രം സൃഷ്ടിക്കുന്ന സിനഡ് -ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

  ആലപ്പുഴ: ആഗോള സഭയുടെ സിനഡില്‍ പങ്കാളിയായി ആലപ്പുഴ രൂപതാ സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ബിഷപ് ഡോ. ജയിംസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*