വചനം പങ്കുവച്ച് സ്വര്‍ഗപുത്രി

വചനം പങ്കുവച്ച് സ്വര്‍ഗപുത്രി

എറണാകുളം: നാടകം മലയാളിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന വികാരമാണ്. ദശാബ്ദങ്ങളായി കേരളക്കരയിലങ്ങോളമിങ്ങോളം നാടകരാവുകള്‍ സജീവമായി തുടരുന്നു. മലയാളിയുടെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തെ ഇത്രമാത്രം അടയാളപ്പെടുത്തിയ മറ്റൊരു കലാരൂപവുമില്ല. ബ്രഹ്മാണ്ഡ ഡിജിറ്റല്‍ സിനിമകളും, 24 മണിക്കൂറും പരിപാടികള്‍ അവതരിപ്പിക്കുന്ന നിരവധി ടിവി ചാനലുകളും സജീവമായ ഈ കാലഘട്ടത്തിലും നാടകത്തെ മലയാളി നെഞ്ചിലേറ്റുന്നു. പ്രൊഫഷണല്‍-അമച്വര്‍ നാടകസംഘങ്ങള്‍ നൂറു കണക്കിന് ഇന്നും ഇവിടെ സജീവമാണ്. എന്നാല്‍ കാലഘട്ടത്തിനനുസരിച്ച് നാടക അരങ്ങില്‍ മാറ്റം വന്നിട്ടില്ലെന്ന പരാതികളും ഉണ്ട്-പ്രത്യേകിച്ച് പ്രൊഫഷണല്‍ നാടകരംഗത്ത്. ലോകനാടകമേളയും മറ്റും സംഘടിപ്പിക്കുന്നതിനാല്‍ അമച്വര്‍ അരങ്ങ് കുറേക്കൂടി പരീക്ഷണാത്മകവും നവീന സാങ്കേതികത ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലുമാണ്. ജഗതി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കലാനിലയം നാടക അരങ്ങുകള്‍ക്ക് സിനിമാറ്റിക് ഭാഷ്യം നല്കി. എണ്‍പതുകളില്‍ അത്തരമൊരു പരീക്ഷണം ഏറെ ചിലവേറിയതായിരുന്നതിനാല്‍ ആ വഴി അധികമാരും പിന്തുടര്‍ന്നില്ല.
എറണാകുളം കാക്കനാട് ആസ്ഥാനമായി രൂപീകരിച്ച വിശ്വകലാമേഖല നാടകസംഘം ഹൈടെക് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വര്‍ഗപുത്രി എന്ന നാടകം അരങ്ങിലെത്തിച്ചിരിക്കുകയാണ്. ദീപവിതാനങ്ങളും പശ്ചാത്തല സംഗീതവും ഒത്തൊരുമിക്കുമ്പോള്‍ സ്വര്‍ഗപുത്രി പുതിയൊരനുഭവമായി മാറുന്നു. കാണികള്‍ക്ക് അനുപമമായ ആത്മീയവിരുന്നു കൂടിയാണ് സ്വര്‍ഗപുത്രി.
പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയില്‍ യേശുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുന്ന രാജാവിന്റെയും രാജകുമാരിയുടെയും കഥയാണ് സ്വര്‍ഗപുത്രിയുടെ ഇതിവൃത്തം. വിഷ്വല്‍ മാജിക്ക് നാടകത്തില്‍ നിര്‍ണായകഘടകമാണ്. കൂറ്റന്‍ എല്‍ഇഡി ചുമരിന്റെ പശ്ചാത്തലത്തിലാണ് നൃത്ത, സംഗീത, ആത്മീയനാടകം അവതരിപ്പിക്കുന്നത്. നാടകരംഗത്ത് ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണമെന്ന് വിശ്വകലാമേഖല ഡയറക്ടര്‍ റോസ് മോഹന്‍ പറഞ്ഞു.
സിനിമ, സീരിയല്‍, നാടകരംഗങ്ങളിലെ പ്രതിഭകള്‍ സ്വര്‍ഗപുത്രിയുടെ അരങ്ങിലും അണിയറയിലുമുണ്ട്. സി.കെ ശശിയാണു നാടകരചന. സംവിധാനം പ്രദീപ് റോയ്. ചിറ്റൂര്‍ ഗോപിയുടെയും രാജീവ് ആലുങ്കലിന്റെയും ഗാനങ്ങള്‍ക്കു ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിയും സെബി നായരമ്പലവുമാണ് ഈണം നല്‍കിയിരിക്കുന്നത്. ബിജു നാരായണന്‍, പന്തളം ബാലന്‍, ദലീമ, അനു മറിയം റോസ് എന്നിവര്‍ പാടിയിരിക്കുന്നു. പട്ടണം റഷീദാണ് മേക്കപ്പിന് മേല്‍നോട്ടം നല്കുന്നത്.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കോട്ടപ്പുറം രൂപതാ പ്രസിഡന്റും പ്രസിദ്ധ ചവിട്ടുനാടകം കലാകാരനുമായ അലക്‌സ് താളുപ്പാടത്തും പ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം എബിനും സ്വര്‍ഗപുത്രിയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. തമ്മനം ഗോപി, അനില്‍ നെടുമുടി, വേണു മംഗലത്ത്, ശ്രീജിത്ത് മാവേലി, മോണ്‍സണ്‍ പോള്‍, വല്‍സ, സച്ചു സാസ്, മിനി മാത്യു, അമ്മു അലക്‌സ്, ചിപ്പി സാബു തുടങ്ങി 25 ഓളം കലാകാരന്മാര്‍ സ്വര്‍ഗപുത്രിയുടെ അരങ്ങിലെത്തുന്നു.
സദസിനും സമൂഹത്തിനും നന്മയുടെയും സുവിശേഷമൂല്യങ്ങളുടെയും സന്ദേശമാണു നാടകം പങ്കുവക്കുന്നത്. തിരുവചനങ്ങള്‍ അനുസരിച്ചും ലംഘിച്ചും ജീവിക്കുന്ന കുറേ മനുഷ്യരിലൂടെ വചനസന്ദേശങ്ങള്‍ പങ്കുവക്കപ്പെടുന്നു. വിശ്വകലാമേഖല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണു നാടക സംഘം പ്രവര്‍ത്തിക്കുന്നത്.


Related Articles

റവ. ഡോ. ഫാ ഷാജി ജർമൻനെ കൊല്ലം രൂപത മൈനർ സെമിനാരി റെക്ടർ ആയി നിയമിച്ചു

കൊല്ലം രൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയി നിലവിലെ രൂപത ചാൻസലർ, ട്രിബ്യുണൽ ജഡ്‌ജി എന്നീ പദവികൾ വഹിക്കുകയായിരുന്ന റവ. ഡോ ഷാജി ജെർമനെ നിയമിച്ചു. കാനൻ

ന്യൂനപക്ഷ സമത്വം പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാകരുത്

  സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളില്‍ ചിലതെങ്കിലും സമഗ്രമായി പൊളിച്ചെഴുതേണ്ടത് അനിവാര്യമാക്കുന്നതാണ് വിദ്യാഭ്യാസ മെറിറ്റ് സ്‌കോളര്‍ഷിപ്വീതംവയ്ക്കുന്നതിലെ അനുപാതക്രമം തുല്യതയുടെ ഭരണഘടനാ തത്വത്തിനു വിരുദ്ധമാണെന്നു

അധികാരപങ്കാളിത്തം നീതി സമൂഹത്തിന്

സാമൂഹിക നീതി, രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഘടകങ്ങളുമായി ചേര്‍ത്തു നിര്‍ത്തി, നീതിസമൂഹത്തിലേക്കുള്ള വളര്‍ച്ചയെ അധികാര പങ്കാളിത്തത്തിലൂടെ സമന്വയിപ്പിക്കുകയാണ് വേണ്ടത്. ജനാധിപത്യ ഭരണസമ്പ്രദായത്തെ താങ്ങിനിര്‍ത്തുന്ന ജുഡീഷ്യറി, എക്‌സിക്യുട്ടീവ്, ലെജിസ്ലേറ്റീവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*