വണ്‍ ടു ത്രി തുര്‍ക്കി

വണ്‍ ടു ത്രി തുര്‍ക്കി

ശരത് വെണ്‍പാല

War is the wicked game of bastards
യുദ്ധം തന്തയ്ക്കു പിറക്കാത്തവരുടെ
തലതെറിച്ചവിനോദം
വെറിപിടിച്ച കളി
രണമാണ് അകമേയും പുറമേയും
ഒരു സയറന്‍
പിന്നെയൊരു പൊട്ടിത്തെറി
തുടരെത്തുടരെ മാലപ്പടക്കങ്ങള്‍ പൊട്ടിത്തീരുന്ന വന്യനിശബ്ദതയില്‍
ബുദ്ധന്റെ ചിരി
ആകാശ ദൃശ്യങ്ങളില്‍ വീട് കല്‍ക്കൂനയാവുന്നു
അരുവികള്‍ചുമക്കുന്നു
ആകാശത്തായിരം അമിട്ടുകള്‍ പൊട്ടിച്ചിതറുന്നു.
ബങ്കറിനുള്ളിലെ ഇരുട്ടില്‍ നിന്നും
തിളങ്ങുന്ന കണ്ണുകളിലേക്ക്
തീച്ചൂളുകളിലെ ലേസര്‍ ഷോ.
അഭയാര്‍ത്ഥികളുടെ നീണ്ട നിരയില്‍
തിരിച്ചറിയല്‍ കാര്‍ഡിലെ അക്കങ്ങള്‍ക്കു വിശപ്പ്
അക്ഷരങ്ങള്‍ക്കു ദാഹം.
നീളമുടിയുള്ളൊരു നിഴലിനു മീതെ
നരച്ചമുടിയുള്ളൊരു നാറിക്കുതിരചിനപ്പ്
കിതച്ചൊടുങ്ങുന്നു മന്ദ്രതാളത്തില്‍
അറ്റുവീണതലകള്‍,
മാന്തിക്കീറിയ മാറിടങ്ങള്‍,
ശിരസറ്റ കബന്ധങ്ങള്‍,
തെറിച്ചുവീണ തുറിച്ച കണ്ണുകള്‍,
ബോണറ്റു തുളച്ച പെണ്ണിടങ്ങള്‍,
വിണ്ടുകീറിയ ഭൂപട മുറിവുകളില്‍
ബീജമൈനുകള്‍ കുഴിച്ചിട്ടതാര്?
ഈ കെടുതികള്‍ ഒന്നുമല്ല യുദ്ധത്തിന്റെ നേര്‍ദുരന്തം
പുണ്ണു പിടിച്ച ദുരന്തമായി പിഴച്ചുപെറ്റവര്‍,
തന്തയ്ക്കു പിറക്കാത്തവര്‍,
പിറക്കാന്‍ ഊഴവും കാത്തിരിക്കുന്നു
ഹേ ഗാന്ധാരീ, കണ്ണിന്റെ കെട്ടഴിച്ചു കാണൂ
തന്തയ്ക്കു പിറക്കാത്തവരുടെ ജന്മനക്ഷത്രങ്ങള്‍.

യുദ്ധം മനുഷ്യന്റെ മൃഗവാസനയിലുള്ള പ്രകടനമാണ്. ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റം. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം വല്ലാത്ത പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. റഷ്യയുടെ പഴയ സാമ്രാജ്യത്വ പ്രതാപത്തിനായി കെജിബിയുടെ വിശ്വസ്തനായ പുട്ടിന്‍ പട നയിക്കുമ്പോള്‍ സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം വിളിക്കുന്ന ഇടതുപക്ഷക്കാരുടെ വായടഞ്ഞുപോയി. ലോക പൊലീസു കളിക്കുന്ന അമേരിക്കയും നാറ്റോ സഖ്യവും സമയത്തു കാലുമാറിയപ്പോള്‍ കാപ്പിറ്റലിസ്റ്റുചേരി ചതിയന്‍ ചന്തുമാരായി കണക്കാക്കപ്പെട്ടു. റഷ്യ യുക്രെയ്നില്‍ പ്രവേശിക്കുമ്പോള്‍ കീവ് എന്ന ക്രിസ്തീയ തലസ്ഥാനത്തെക്കുറിച്ച്, അവിടത്തെ ക്രൈസ്തവ ബിംബങ്ങളെക്കുറിച്ച് ആഗോള അപ്പോളജിസ്റ്റുകള്‍ ആവലാതിപ്പെടുന്നു. ഉള്ളിലൊരു സന്തോഷത്തോടെ പഴയ സോവിയറ്റ് യൂണിയന്റെ ഭക്തര്‍ റഷ്യ യുക്രെയ്നെ മാത്രമല്ല പഴയ സോവിയറ്റ് യൂണിയനില്‍ നിന്നു വേര്‍പെട്ടുപോയ സകലവന്മാരെയും തിരിച്ചുപിടിക്കണമെന്ന് ഉള്ളില്‍ പറഞ്ഞുകൊണ്ടു നടക്കുന്നു.

യുദ്ധത്തിനെതിരായി പറയാന്‍ ഫ്രാന്‍സിസ് പാപ്പാ മാത്രം. പുട്ടിനൊരു ക്രിസ്ത്യാനിയാണെന്നും ഹാഗിയ സോഫിയ കത്തീഡ്രലിനെ മോസ്‌ക്കാക്കിയ തുര്‍ക്കിയെ ലക്ഷ്യമാക്കിയാണ് പുട്ടിന്‍ നീങ്ങുന്നതെന്നും വണ്‍ ടു ത്രീ എന്നു പറഞ്ഞ് ആദ്യം യുക്രെയ്നിലെ ക്രീമിയയെയും ഇപ്പോള്‍ യുക്രെയ്നെയും ത്രീ തുര്‍ക്കിയെയും അക്രമിച്ചു കീഴടക്കുമെന്നും പറഞ്ഞാല്‍ കേരളത്തിലെ ബുദ്ധിജീവികളും ഇടതുപക്ഷവും പിന്നെ ഇസ്ലാമിസ്റ്റുകളും പ്ലക്കാഡും കോലംകത്തിക്കലുമായി പുറത്തിറങ്ങുമായിരിക്കും… എന്താ അല്ലെ!

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സര്‍ക്കാര്‍ ഇടപെടലുകള്‍ ചുരുങ്ങുന്ന ബജറ്റ്

നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറിയശേഷം അവതരിപ്പിച്ച ആദ്യ ബജറ്റിനെക്കുറിച്ചുള്ള മാധ്യമചര്‍ച്ചയുടെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. പാര്‍ലമെന്റിലും ബജറ്റ് ചര്‍ച്ച നടക്കുന്നു. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന നിര്‍മല സീതാരാമന്‍

സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി

ശ്രീലങ്കയിലെ കടല്‍ത്തീരത്തുള്ള മുക്കുവ നഗരം അറിയപ്പെട്ടിരുന്നത് കൊച്ചുറോമെന്നായിരുന്നു. ഇവിടെയുള്ള ക്രൈസ്തവരുടെയും ദേവാലയങ്ങളുടെയും പേരിലാണ് നെഗോംബോ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ റോമിന്റെ ചെറുപതിപ്പായി അറിയപ്പെട്ടിരുന്നത്. 2019ലെ ഉയിര്‍പ്പുദിനത്തില്‍ ആഹഌദഭരിതരായി

കാരുണ്യ ഹസ്തവുമായി തുയം വേളാങ്കണി മാതാ തീർത്ഥാടന കേന്ദ്രം

കൊല്ലം: കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തി ൻ്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*