വത്തിക്കാനിലെ കുര്‍ബാനയ്ക്ക് ഗാനശുശ്രൂഷ പനങ്ങാട്

എറണാകുളം: ലോക കപ്പലോട്ട ദിനത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നു വത്തിക്കാനില്‍ ഫാ. ബ്രൂണോ സിസേറിയുടെ കാര്‍മികത്വത്തില്‍ ലത്തീന്‍ ഭാഷയില്‍ അര്‍പ്പിച്ച കുര്‍ബാനയ്ക്ക് ഗാനശുശ്രൂഷ നല്‍കിയത് വരാപ്പുഴ അതിരൂപതയിലെ സെന്റ് ആന്റണിസ് ലാറ്റിന്‍ ക്വയര്‍.
കുര്‍ബാനയ്ക്കൊപ്പം ലൈവ് ആയിരുന്ന ഗാനങ്ങള്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനാക്കി.
ജോസഫ് തേന്കുഴിയാണു ഗാനങ്ങള്‍ക്കു പരിശീലനം നല്‍കിയത്. പൊന്നന് (കീബോര്‍ഡ്), നിര്‍മല്‍ വിന്‍സ് (ഗിത്താര്‍), ഷാജു, ഉണ്ണി (വയലിന്) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജിമ്മി കേളന്തറ, റോയ്, അഗസ്റ്റിന്, മെറിന്, മിനി, സാന്ദ്ര, എമിലിന്, റെജീന, ജെയ്സണ്‍ മനക്കില്, ആരോണ്‍ എന്നിവരായിരുന്നു ഗായകര്‍. വിന്‍സ് പെരിഞ്ചേരി ക്വയര്‍ മാനേജറും ഡോ. സൈമണ്‍ കുമ്പേല്‍ ഡയറക്ടറുമായിരുന്നു.
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ കമ്മീഷന്റെ സെക്രട്ടറി ആയിരുന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വിവിധ കപ്പലിലെ ജീവനക്കാര്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കായി കുര്‍ബാനയും മറ്റു ശുശ്രൂഷകളും അര്‍പ്പിച്ചിരുന്നു. കപ്പലുകള്‍ സന്ദര്‍ശിച്ചായിരുന്നു പലപ്പോഴും അജപാലന ശുശ്രൂഷകള്‍. യാത്രാ കപ്പലുകളിലും കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അതിരൂപതയില്‍ നിന്നുള്ള ഒരു സംഘം കപ്പലോട്ട ദിനത്തില്‍ വത്തിക്കാനിലെ കുര്‍ബാനയ്ക്കു ഗാനശുശ്രൂഷ ചെയ്തതു ശ്രദ്ധേയമായി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ മേക്ക് ഫ്രണ്ട്ഷിപ് പദ്ധതിക്ക് തുടക്കമായി
എറണാകുളം: പ്രളയം ദുരിതംവിതച്ച കേരളക്കരയെ രക്ഷിക്കാന്‍ പ്രവര്‍ത്തനനിരതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്നേഹവും സൗഹൃദവും സംരക്ഷണവും പകരുന്ന ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിക്ക് ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ തുടക്കമായി. മാനേജര്‍
നേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍
സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്ത്തകന് ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും
കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു
ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി