വത്തിക്കാനിലെ പുൽക്കൂട് ചർച്ചാവിഷയമാകുന്നു

വത്തിക്കാനിലെ പുൽക്കൂട് ചർച്ചാവിഷയമാകുന്നു

വത്തിക്കാൻ : കഴിഞ്ഞ വെള്ളിയാഴ്ച്ച (Dec 13) അനാച്ഛാദനം ചെയ്ത വത്തിക്കാനിലെ പുൽക്കൂട് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായി കഴിഞ്ഞു. വത്തിക്കാനിലെ പുൽക്കൂട്  കലാപരമായ മികവ് പുലർത്തുന്നതാണെന്ന് ഒരു വിഭാഗം  അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊരു വിഭാഗം വത്തിക്കാനിലെ പുൽക്കൂടിനെതിരെ  കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

1980 മുതലാണ് വത്തിക്കാനിൽ വിശുദ്ധ പത്രോസ് ബസിലിക്കയുടെ അങ്കണത്തിൽ പുൽക്കൂട് പ്രദർശനം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി  ഇറ്റലിയിലെ വിവിധ പ്രവിശ്യകളാണ് പുൽക്കൂട്  ഒരുക്കിയിരുന്നത്.

ഈ വർഷം പുൽക്കൂട് ഒരുക്കുവാനായിട്ട് നേതൃത്വം നൽകിയത്  ഇറ്റലിയിലെ അബ്രൂസോ പ്രവിശ്യയിൽ നിന്നുമുള്ള കലാകാരന്മാരാണ്. ഉണ്ണിയേശുവിൻറെയും മാതാവിൻറെയും  യൗസേപ്പിതാവിൻറെയും ഉൾപ്പെടെ 19 ത് സെറാമിക് രൂപങ്ങളാണ് പുൽക്കൂടിൽ ഒരുക്കിയിരിക്കുന്നതത്.1960-70 കളിൽ നിർമ്മിച്ച  54  ചെറു ശില്പങ്ങളും പുൽക്കൂടിൽ അലങ്കരിച്ചിരിക്കുന്നു.

മധ്യ ഇറ്റലിയിലെ പട്ടണമായ കാസ്റ്റ്ല്ലിയിലെ  കലാ കേന്ദ്രത്തിലാണ് ശില്പങ്ങൾ  തീർത്ത് . ഈ ശിൽപങ്ങൾ 1965 ൽ കലാ കേന്ദ്രത്തിലെ മേധാവി സ്റ്റെഫാനോ മറ്റുച്ചി നിർമ്മിച്ചതാണ്. കേന്ദ്രത്തിലെ  നിരവധി അധ്യാപകരും വിദ്യാർത്ഥികളും ശില്പ നിർമ്മാണത്തിൽ പങ്കുചേർന്നു.  54 ശില്പങ്ങളുടെ നിർമാണം പൂർണമായും പൂർത്തിയായത്  1965 ലാണ്. കാസ്റ്റില്ലീയിലെ പുൽക്കൂട്  ആദ്യമായി പ്രദർശിപ്പിച്ചത് കാസ്റ്റല്ലി പട്ടണത്തിലാണ്. 5 വർഷങ്ങൾക്ക് ശേഷം റോമിലെ ട്രാജൻ മാർക്കറ്റിലും പിന്നീട്  ജെറുസലേമിലും, ബത്‌ലഹേമിലും, ടെൽ അവീവ് എക്സിബിഷനിലും പ്രദർശിപ്പിച്ചു.

പുൽക്കൂട്ടിലെ ശില്പങ്ങളെ പറ്റി ഭിന്ന അഭിപ്രായങ്ങളാണുള്ളത്. എന്നാൽ ഇതു തന്നെ ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് ശില്പ നിർമാണത്തിന് നേതൃത്വം നൽകിയ മൻചീനി പറഞ്ഞു. പുൽക്കൂട് പാരമ്പര്യേതര അടയാളങ്ങളും ചിഹ്നങ്ങളും കൊണ്ട് സമ്പന്നമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പുൽക്കൂട്ടിലെ പട്ടാളക്കാരൻ സുവിഷേശത്തിലെ ശതാധിപെനെയാണ് സൂചിപ്പിക്കുന്നതെന്നും, ബഹിരാകാശ സഞ്ചാരി മനുഷ്യകുലത്തിെന്റെ വലിയ നേട്ടത്തിന് സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് പാപ്പ 2019 എഴുതിയ “സവിശേഷമായ അടയാളം” എന്ന ലേഖനത്തിൽ പുൽക്കൂട്ടിൽ പ്രതീകാത്മക രൂപങ്ങളെ  ചേർക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു . ഇവ ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വന്നു പിറക്കുന്നതിൻറെ ആനന്ദം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ക്രിസ്തുമസ്  പുൽക്കൂട് എങ്ങനെ ഒരുക്കുന്നു എന്നതിലല്ല പ്രാധാന്യം നൽകേണ്ടത്. മറിച്ച് അത് നമ്മുടെ ജീവിതത്തോട് എന്ത് സംവദിക്കുന്നു എന്നതാണ് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
Vatican crib

Related Articles

മനസ്സുകളില്‍ വളരുന്ന മതഭീകരത

കഴിഞ്ഞ രണ്ടുമാസമായി മൂന്നു പെണ്‍കുട്ടികള്‍ ഒളിവില്‍ താമസിക്കുന്നു. 2019 ഏപ്രില്‍ അവസാനം ഇതെഴുതുമ്പോഴും അവര്‍ക്ക് ഒളിയിടത്തില്‍ നിന്നും പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇവരെ സംരക്ഷിക്കുവാന്‍

വ്യാജ പ്രവാചകന്‍

ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള്‍ അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ്

സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ

സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*