വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി

വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി

വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര്‍ ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ് ഫുട്‌ബോള്‍ ക്ലബുമായുള്ള സൗഹൃദ മത്സരമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.
മത്സരം തുടങ്ങുന്നതിനു മുന്നോടിയായി വത്തിക്കാന്റെ ഔദ്യോഗിക ഗാനം മുഴങ്ങുന്നതിനിടെ ഓസ്ട്രിയ ടീമിലെ അംഗങ്ങളില്‍ ചിലര്‍ തങ്ങളുടെ ജേഴ്‌സി ഉയര്‍ത്തി ഉദരത്തിലും പുറത്തും എഴുതിവച്ചിരുന്ന മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ‘എന്റെ ശരീരം, എന്റെ നിയമം’ തുടങ്ങിയ മുദ്രാവാക്യങ്ങളും അണ്ഡാശയത്തിന്റെ പടവുമൊക്കെയാണ് ദേഹത്ത് വരച്ചിരുന്നത്. ഓസ്ട്രിയയിലെ വത്തിക്കാന്‍ സ്ഥാനപതി മോണ്‍. പേദ്രോ ലോപസ് ക്വിന്താന സ്റ്റേഡിയത്തില്‍ സന്നിഹിതനായിരുന്നു. ‘ഞങ്ങള്‍ ഇവിടെ കളിക്കാനാണ് എത്തിയത്, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കോ മറ്റേതെങ്കിലും സന്ദേശപ്രചാരണത്തിനോ വേദിയൊരുക്കാനല്ല,’ വത്തിക്കാന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രതിനിധി ഡാനിലോ സെന്നാരോ പറഞ്ഞു. ഓസ്ട്രിയ തലസ്ഥാനത്തെ ഫുട്‌ബോള്‍ ക്ലബിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വത്തിക്കാന്‍ ടീമുമായുള്ള സൗഹൃദമത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഏതെങ്കിലും പ്രതിഷേധ പ്രകടനം നടക്കുമെന്ന് തങ്ങള്‍ക്കു സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്ന് എഫ്‌സി മരിയഹില്‍ഫ് ചെയര്‍മാന്‍ ഏണ്‍സ്റ്റ് ലാക്‌നര്‍ അറിയിച്ചത്. എങ്കിലും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുകതന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളിക്കളത്തിന്റെ ആശീര്‍വാദകര്‍മത്തിലും സംയുക്ത പ്രാര്‍ഥനയിലും ഇരു ടീമുകളും പങ്കെടുത്തതിനുശേഷമാണ് ദേശീയഗാനാലപനത്തിനിടെ വത്തിക്കാന്റെ ധാര്‍മിക നിലപാടുകളെ വിമര്‍ശിക്കുന്ന തരത്തില്‍ വിയെന്ന കളിക്കാര്‍ പ്രകടനം നടത്തിയത്. വത്തിക്കാന്‍ എന്ന ചെറു രാഷ്ട്രത്തില്‍ ജോലി ചെയ്യുന്ന വനിതകളും അവിടത്തെ ജീവനക്കാരുടെ ഭാര്യമാരും പെണ്‍മക്കളും ഉള്‍പ്പെടുന്നവരാണ് വത്തിക്കാന്‍ ഫുട്‌ബോള്‍ ടീമിലുള്ളത്.

 


Related Articles

അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ

തിരുവനന്തപൂരം : അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പി ആർ ഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ

ഗുസ്തിയില്‍ സ്‌റ്റേറ്റ് ചാംപ്യനായ ആള്‍ എന്തിനാണ് അച്ചനാകുന്നത്…?

സെമിനാരിയില്‍ ചേരുവാനുള്ള അഭിമുഖത്തിനായി ആര്‍ച്ചുബിഷപ്പിന്റെ മുമ്പിലെത്തിയപ്പോള്‍ സുസപാക്യം പിതാവ് ജോണ്‍സനോടു ചോദിച്ചു. ഗുസ്തിയില്‍ സ്‌റ്റേറ്റ് ചാംപ്യനായ ആള്‍ എന്തിനാണ് അച്ചനാകുന്നത്.? തമാശകലര്‍ത്തിയുള്ള പിതാവിന്റെ ചോദ്യത്തിന് സേവനതാല്പര്യമെന്നായിരുന്നു മറുപടി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*