വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് സ്‌ഥാനമൊഴിഞ്ഞു

വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് സ്‌ഥാനമൊഴിഞ്ഞു

വത്തിക്കാൻ: വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോൺസിഞ്ഞോർ ഡാരിയോ വിഗനോ രാജിവച്ച് സ്ഥാനമൊഴിഞ്ഞു.

2015-ൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ വത്തിക്കാൻ മാധ്യമ കാര്യാലയത്തിന്‍റെ മേധാവിയായി  തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രീഫെക്ടാണ് മോൺ. ഡാരിയോ വിഗനോ. വളരെകാലമായി വ്യത്യസ്ത സ്ഥാപനങ്ങളായി  പ്രവർത്തിച്ചിരുന്ന വത്തിക്കാന്റെ ടെലിവിഷൻ, റേഡിയോ, പ്രസ്സ്, മറ്റു പ്രസിദ്ധീകരണങ്ങൾ, പത്രം, വെബ് സൈറ്റ്, ഫോട്ടോഗ്രാഫിക് വിഭാഗങ്ങളെ ഒന്നിപ്പിച്ചത് വത്തിക്കാന്റെ മാധ്യമ ലോകത്തിന് പുത്തൻ ഉണർവ് സമ്മാനിച്ചു എന്നതിൽ സംശയമില്ല.

ബ്രസീൽ സ്വദേശിയായ മോൺ. ഡാരിയോ വിഗനോ ആശയവിനിമയ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പാപ്പാ ഫ്രാൻസിസിന്‍റെ രചനകളുടെ ശേഖരത്തിന് ആമുഖം നൽകുവാൻ വേണ്ടി ബെനഡിക്ട് പാപ്പയിൽ നിന്നും സന്ദേശം വാങ്ങിയിരുന്നു. എന്നാൽ അൽപ്പം വിമർശനാത്മകമായി എഴുതിയിരുന്ന  ഒരു ഭാഗം മാറ്റി ദേദഗതിവരുത്തിയാണ് വാര്‍ത്താസമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ വാർത്താ ഏജൻസികൾ ഉയർത്തിയ പ്രതിഷേധമാണ് വിരമിക്കുന്നതിന് കാരണമായത്.

രാജിക്കത്ത് ഫ്രാന്‍സിസ് പാപ്പാ അംഗീകരിക്കുകയും  ചെയ്ത സേവനങ്ങൾക്ക് കത്തിലൂടെ നന്ദിപറയുകയുംചെയ്തു.

മറ്റൊരാളെ ഫ്രാന്‍സിസ് പാപ്പാ നിയോഗിക്കുംവരെ  ഇപ്പോൾ മാധ്യമ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അർജന്‍റീനക്കാരനായ, മോൺസിഞ്ഞോർ ലൂച്ചോ അഡ്രിയാൻ റുയിത്സിനാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. ഇദ്ദേഹം സാന്താ ക്രോച്ചെ (Holy Cross) പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിലെ കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രൊഫസർ കൂടിയാണ്.


Related Articles

ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ ജമാല്‍ ഖഷോഗിയുടെ വധം: മാധ്യമപ്രവര്‍ത്തനത്തിലെ കറുത്തദിനം

ഇഷ റോസ് സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയില്‍ വധിക്കപ്പെ’ സംഭവം ലോകരാജ്യങ്ങളുടെ കടുത്ത അപ്രീതിക്ക് സൗദി അറേബ്യയെ ഇരയാക്കിയിരിക്കുകയാണ്. യുഎസ്, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്,

2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍

ഓവര്‍കമര്‍ വിശ്വാസമടിസ്ഥാനപ്പെടുത്തി കെന്‍ഡ്രിക് സഹോദരങ്ങളായ അലക്‌സും സ്റ്റീഫനും ചേര്‍ന്ന് ഒരുക്കിയ ഓവര്‍കമര്‍ 2019 ആഗസ്റ്റ് 29ന് അമേരിക്കയില്‍ റിലീസ് ചെയ്യും. ഫയര്‍പ്രൂഫ്, കറേജിയസ് വാര്‍റൂം തുടങ്ങിയ ഹിറ്റ്‌സിനിമകളൊരുക്കിയവരാണ്

മോൺ. പോൾ ആന്റണി മുല്ലശേരി കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി ജൂൺ 3-ന്‌ അഭിഷിക്‌തനാവും.

ബിഷപ്പ് സ്റ്റാൻലി റോമൻറെ അദ്യക്ഷതയിൽ രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വൈദികരും സന്യസ്തരും പങ്കെടുത്തു. എപ്പിസ്കോപ്പൽ വികാരി ഫാ.ബൈജു ജൂലിയൻ രൂപതാ ചാൻസലർ ഫാ.ഷാജി ജെർമെൻ എന്നിവർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*