വധശിക്ഷ നിരോധിക്കണമെന്ന് ഫ്രാൻസിസ് പാപ്പ: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ മാറ്റം വരുത്തി

വധശിക്ഷ നിരോധിക്കണമെന്ന് ഫ്രാൻസിസ് പാപ്പ: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ മാറ്റം വരുത്തി

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വധശിക്ഷയെക്കുറിച്ചുള്ള പഠനങ്ങളിൽ മാറ്റം വരുത്തി ഫ്രാൻസിസ് പാപ്പ. 2267ാം ഖണ്ഡികയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ചില പ്രത്യേക സാഹചര്യങ്ങളിൽ വധശിക്ഷ കത്തോലിക്കാസഭയിൽ അനുവദനീയമായിരുന്നു ഈ നയത്തിലാണ് മാറ്റം വന്നിട്ടുള്ളത്. വധശിക്ഷ കാലഹരണപ്പെട്ട സംവിധാനമാണെന്നും, നവീനമായ ഈ കാലഘട്ടത്തിൽ ഒരിക്കലും അംഗീകരിക്കുവാനാവില്ലെന്നും, മനുഷ്യൻറെ അസ്തിത്വത്തിനും അഭിമാനത്തിനും നേർക്കുള്ള ആക്രമണമാണ് വധശിക്ഷയും ഫ്രാൻസിസ് പാപ്പ പറഞ്ഞു. നീതി നടപ്പാക്കുവാൻ വധശിക്ഷയല്ലാതെ മറ്റു വഴികൾ തേടണമെന്ന് പുതിയ മതബോധനം പഠിപ്പിക്കുന്നു. ഫ്രാൻസിസ് പാപ്പയുടെ ജീവൻറെ സുവിശേഷം എന്ന ചാക്രികലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പുതിയ പഠനം ഒരിക്കലും വധശിക്ഷയെ സംബന്ധിച്ച പഴയ നിയമങ്ങൾക്കും പഠനങ്ങൾക്കും വിരുദ്ധമല്ല, മറിച്ച് പഴയ നിയമവും പഠനവും പരിണമിച്ചാണ് പുതിയ കാഴ്ചപ്പാടിലേക്ക് എത്തിയതെന്ന് ഫ്രാൻസിസ് പാപ്പ സൂചിപ്പിച്ചു. അമേരിക്കയിലും, ഏഷ്യയിലും, മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും വധശിക്ഷ വ്യാപകമായി നടപ്പാക്കുന്നുണ്ട്. ടർക്കിഷ് പ്രസിഡൻറ് തായിപ് എ൪ദോഗ൯ ടർക്കിയിൽ വധശിക്ഷ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു 2004 ൽ യൂറോപ്പ്യൻ യൂണിയനിൽ ചെയ്യുന്നതിൻറെ ഭാഗമായി വധശിക്ഷ ടർക്കി നിർത്തലാക്കിയതാണ്. സൗത്ത് അമേരിക്കയിലും, യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നിയമംമൂലം വധശിക്ഷ നിരോധിച്ചിട്ടുണ്ട്.
ഫ്രാൻസിസ് പാപ്പ തൻറെ എല്ലാ വിദേശ യാത്രകളിലും ആ രാജ്യത്തെ കാരാഗ്രഹവാസികളെ സന്ദർശിക്കുകയും അവരോട് സഹാനുഭൂത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബ്യൂണസ് അയേഴ്സിൽ ആർച്ച് ബിഷപ്പായിരുന്ന കാലത്ത് സന്ദർശിച്ചിരുന്ന അർജൻറീനയിലെ കാരാഗ്രഹ വാസികളുമായി ഇപ്പോഴും മാർപാപ്പ ആശയവിനിമയം നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പ ഏറെക്കാലമായി വധശിക്ഷയ്ക്ക് എതിരായിരുന്നു. ഏത്രവലിയ കുറ്റകൃത്യമാണെങ്കിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നും, വധശിക്ഷ യേശുവിൻറെ സുവിശേഷത്തിന് വിരുദ്ധമാണെന്നും ഫ്രാൻസിസ് പാപ്പ അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തെ ആഗോള സമൂഹം സ്വാഗതം ചെയ്തു. വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന അന്താരാഷ്ട്ര സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തെ അതിപ്രധാനപ്പെട്ട കാൽവെപ്പായി വിശേഷിപ്പിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*