Breaking News

വനനശീകരണം നരവംശഹത്യയെന്ന് ഫ്രാന്‍സിസ് പാപ്പാ

വനനശീകരണം നരവംശഹത്യയെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വനനശീകരണം എന്നാല്‍ നരവംശഹത്യയാണെന്ന് ആമസോണ്‍ മേഖലയുടെ സംരക്ഷണം സംബന്ധിച്ച് ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ അസാധാരണ സിനഡിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ ‘ല സ്താമ്പ’ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
‘ആമസോണ്‍ പ്രദേശം: സഭയ്ക്കും പരിസ്ഥിതി വിജ്ഞാനീയത്തിനും നൂതന സരണികള്‍’ എന്നതാണ് സിനഡിന്റെ വിചിന്തന പ്രമേയം. ആമസോണ്‍ മേഖലയില്‍ ബ്രസീല്‍, എക്വദോര്‍, വെനെസ്വേല, സുറിനാം, പെറു, കൊളംബിയ, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
നമ്മുടെ ഭൂമിയുടെ അതിജീവനത്തില്‍ സമുദ്രങ്ങളോടൊപ്പംതന്നെ നിര്‍ണായകമായ പങ്ക് ആമസോണ്‍ പ്രദേശത്തിനുണ്ട്. നാം ശ്വസിക്കുന്ന പ്രാണവായുവിന്റെ സിംഹഭാഗത്തിന്റെയും ഉറവിടം ആമസോണ്‍ പ്രദേശമാണ്. ആമസോണ്‍ പ്രദേശത്തുള്ള ജൈവവൈവിധ്യത്തിന്റെയും സസ്യജാലത്തിന്റെയും ജീവികളുടെയും സമ്പന്നത വിസ്മയജനകമാണ്.
ആമോസോണിലെ തദ്ദേശീയ ജനതയ്ക്കും ആ പ്രദേശത്തിനും നേര്‍ക്ക് സമൂഹത്തിലെ പ്രബലശക്തികളുടെ സാമ്പത്തിക, രാഷ്ട്രീയ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ ഫലമായി ഉയരുന്ന ഭീഷണി ആ പ്രദേശത്തിന്റെ സംരക്ഷണത്തിന് പ്രതിബന്ധമായി ഭവിക്കുന്നുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മാനവകുലത്തിന്റെ നാശ
ത്തിനു കാരണമാകും. ജൈവവൈവിധ്യം ഇല്ലാതാകും; മാരകങ്ങളായ പുതിയ രോഗങ്ങള്‍ ആവിര്‍ഭവിക്കും. ‘സൃഷ്ടിയെ മലിനമാക്കാതിരിക്കുക’ എന്ന സംസ്‌കൃതിക്ക് ജന്മമേകുകയും അത് പ്രസരിപ്പിക്കുകയും ചെയ്യുക അനിവാര്യമാണ്. മേല്‍ക്കോയ്മ ഭാവം അഥവാ പരമാധികാരഭാവം യുദ്ധത്തിലേക്കു നയിക്കുന്ന അപകടമുണ്ടെന്നും യൂറോപ്പ് ചിതറുകയല്ല, മറിച്ച്, ജനതകളുടെ അനന്യതയെ ആദരിച്ചുകൊണ്ട് തുറന്ന മനോഭാവം പ്രകടിപ്പിക്കയാണും വേണ്ടതെന്നും സംഭാഷണം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
ആധിപത്യഭാവം സ്വയം ഒറ്റപ്പെടലിന്റെ ഭാവമാണ്. ഒരു രാഷ്ട്രം പരമാധികാരമുള്ളതായിരിക്കണം, എന്നാല്‍ സ്വയം അടച്ചിടരുത്. പ്രധാനമായും യുദ്ധത്തിലും പട്ടിണിയിലും നിന്നു രക്ഷപ്പെടുന്നതിന് സ്വന്തം നാടുകളില്‍ നിന്ന് പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാര്‍. ജീവനുള്ള അവരുടെ അവകാശം ആദരിക്കപ്പെടേണ്ടതുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സംസ്ഥാപിക്കുന്നതിനും വേണ്ടി പരിശ്രമിക്കേണ്ടത് കുടിയേറ്റപ്രശ്‌നത്തെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. കുടിയേറ്റക്കാരുടെ സ്വന്തം നാടുകളില്‍ മൂലധനം നിക്ഷേപിച്ച് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നത് കുടിയേറ്റ പ്രവാഹത്തിന് അറുതിവരുത്തുന്നതിനുള്ള മറ്റൊരു വഴിയാണെന്നും പാപ്പാ പറഞ്ഞു.


Related Articles

തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ ജനസാഗരം

നെയ്യാറ്റിന്‍കര: യേശുനാഥന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിച്ച് പ്രാര്‍ത്ഥനയുടെ നിറവില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. മാര്‍ച്ച് 11 മുതല്‍ 18 വരെയും പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലുമായി നടന്ന

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

ദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*