വനിതാ ഡീക്കന്മാര്‍ ഉടന്‍ ഉണ്ടാകില്ല -ഫ്രാന്‍സിസ് പാപ്പ

വനിതാ ഡീക്കന്മാര്‍ ഉടന്‍ ഉണ്ടാകില്ല -ഫ്രാന്‍സിസ് പാപ്പ
മാഴ്‌സിഡോണിയ: കത്തോലിക്കാ സഭയില്‍ വനിതാ ഡീക്കന്മാരുടെ സാധ്യതയെക്കുറിച്ച് വത്തിക്കാന്‍ കമ്മീഷന്‍ നടത്തുന്ന പഠനം തുടരുകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഉടനെ ഇക്കാര്യത്തില്‍ എന്തെങ്കിലും പദ്ധതിയുണ്ടാകില്ലെന്നും പാപ്പാ പറഞ്ഞു. മാഴ്‌സിഡോണിയയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍.
പുരുഷന്മാരുടെതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് വനിതകളുടെ കാര്യത്തില്‍ വേണ്ടത്. പുരുഷന്മാര്‍ക്ക് പട്ടം നല്കുന്നതിനു തുല്യമായ അവസ്ഥയിലും ആവശ്യത്തിനും തന്നെയാണോ വനിതകള്‍ക്കും പട്ടം നല്‌കേണ്ടതെന്ന കാര്യത്തില്‍ അടിസ്ഥാനപരമായി തീര്‍ച്ചയില്ല. ഇക്കാര്യങ്ങളില്‍ സംശയങ്ങളുണ്ടെന്ന് ചിലര്‍ പറയുന്നു.  കൂദാശപരമായ പട്ടം നല്കലാണോ അല്ലയോ എന്ന കാര്യത്തില്‍ തീര്‍ച്ചയായിട്ടില്ല. എന്തായാലും പഠനം തുടരട്ടെ. പാപ്പാ വ്യക്തമാക്കി.

Related Articles

ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഭേദഗതികള്‍ വരുത്തി ജമ്മുകശ്മീര്‍ വിഷയത്തിലുണ്ടായ സര്‍ക്കാര്‍ നടപടികളെ സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. അഡ്വ. ജയശങ്കര്‍

നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെ: ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ

കൊച്ചി: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ്കളത്തിപ്പറമ്പിൽ. ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്

 രാജാവിന് നിന്നെ ആവശ്യമുണ്ട്: ഓശാന ഞായർ

ഓശാന ഞായർ  രാജാവിന് നിന്നെ ആവശ്യമുണ്ട് കഴുതപ്പുറത്തേറിയുള്ള ഈശോയുടെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഇന്ന് നാം ഓശാന ഞായര്‍ ആചരിക്കുകയാണ്. ഒപ്പം നാം വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*