വനിതാ മതില്‍ വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്

വനിതാ മതില്‍ വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്

കൊച്ചി: വനിതാ മതില്‍ വിഭാഗിയ മതില്‍ ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിഭാഗീയത വളര്‍ത്തുമെന്ന് സിഎസ്എസ് വൈസ് ചെയര്‍മാന്‍ സുജിത്ത് ജോസ് ഇലഞ്ഞിമിറ്റം പറഞ്ഞു.
കേരള നവോത്ഥാന ശില്പികളുടെ നേതൃത്വത്തില്‍ ജാതി മതവര്‍ഗ വിവേചങ്ങള്‍ക്ക് അതീതമായി ഇതര സഹോദര സമുദായങ്ങള്‍ക്കൊപ്പം എന്നും മുന്‍ നിരയില്‍ നിന്ന പാരമ്പര്യമാണ് ഭാരതത്തില്‍ ക്രൈസ്തവര്‍ ഉള്ളത്. ചരിത്രം അറിയാത്തവര്‍ വിഡ്ഡിത്തം പറയുന്നത് നാടിനു തന്നെ ലജ്ജാകരമാണ്. 300 വര്‍ഷം മുന്‍പ് ഉദയംപേരൂര്‍ സുനഹദോസിലൂടെ അയിത്തത്തിനെതിരെയും വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ട ചരിത്രം ക്രൈസ്തവ സഭയ്ക്കുണ്ട്.
160 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ പൊതുപള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് സാമൂഹ്യവിദ്യാഭ്യാസത്തിന് അടിത്തറ പാകിയതും ക്രൈസ്തവസമൂഹമാണ്. ആതുരസേവന രംഗത്തും ക്രൈസ്തവര്‍ നല്‍കിയ സംഭാവനകളും ഇത്തരം വര്‍ഗീയ ചിന്താഗതിക്കാരും സര്‍ക്കാര്‍ മറക്കരുത്. ക്രൈസ്തവര്‍ എന്നും വോട്ടു ബാങ്കായി നിലകൊള്ളും എന്ന ചിന്ത ആര്‍ക്കും വേണ്ട. ഒരു പ്രളയാനന്തര നവോഥാന കേരള പ്രവര്‍ത്തനത്തിന് ജനങ്ങള്‍ ഒറ്റക്കെട്ടായി കൈകോര്‍ക്കേണ്ട സമയത്ത് സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന വിഭാഗീക നീക്കങ്ങള്‍ തികച്ചും അപലപനീയമാണെന്നും സിഎസ്എസ് ചൂണ്ടിക്കാട്ടി.


Tags assigned to this article:
csskeralalatin churchvanitha mathil

Related Articles

തങ്കമണിയുടെ വീട് മത്സ്യത്തൊഴിലാളികള്‍ വീടുനിര്‍മിച്ചു നല്കി

ആലപ്പുഴ: പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിപ്പോകുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത കീരിപ്പള്ളി കോളനിയിലെ തങ്കമണിയുടെ വീട് ചേര്‍ത്തല പള്ളിത്തോട് സീസണ്‍ മത്സ്യത്തൊഴിലാളി സംഘത്തിലെ അംഗങ്ങള്‍ പുനര്‍നിര്‍മിച്ചു നല്കി. വീടിന്റെ

രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കി മാറ്റിയ ഴാങ്ങ് ഡൊമിനിക് ബോബി

  ലോക്ഡ് ഇന്‍ സിന്‍ഡ്രോം അങ്ങനെയുമൊന്നുണ്ട്. കണ്‍പോളകള്‍ മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചു കിടക്കുന്ന അവസ്ഥ. മസ്തിഷ്‌കത്തിലെ സെറിബ്രോ മെഡുല്ലോ

അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍ കൂടെയുണ്ടാകണം

?സിനഡിന്റെ പ്രതിഫലനം കേരളസഭയില്‍ എപ്രകാരമായിരിക്കും. കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*