Breaking News

വമ്പന്മാരുടെ കോടികള്‍ ആര്‍ബിഐ എഴുതിത്തള്ളി

വമ്പന്മാരുടെ കോടികള്‍ ആര്‍ബിഐ എഴുതിത്തള്ളി

മുംബൈ: വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. വിവരാവകാശ നിയമപ്രകാരമുള്ള (ആര്‍ടിഐ) ചോദ്യത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ് മറുപടി നല്‍കിയത്. ആര്‍ടിഐ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പാ വിവരങ്ങളാണ് അപേക്ഷയില്‍ ചോദിച്ചത്. ഫെബ്രുവരി 16ന് പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.
ആര്‍ബിഐയുടെ മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നാണ് ഗോഖലെ പറയുന്നത്. 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ കുടിശിക ഉള്‍പ്പെടെയുള്ള 68,607 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയതെന്ന് ആര്‍ബിഐ മറുപടി പറയുന്നു.
ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് 5,492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. നിലവില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് ദ്വീപിലെ പൗരനാണ് ചോക്‌സി.
പട്ടികയില്‍ രണ്ടാമതുള്ള ആര്‍ഇഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ഝുഝുന്‍വാലയും സഞ്ജയ് ഝുഝുന്‍വാലയും ഒരു വര്‍ഷമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണത്തിലാണ്. മറ്റൊരു രത്‌നവ്യാപാരിയായ ജതിന്‍ മെഹ്തയുടെ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറിയുടെ കടം 4,076 കോടി രൂപയാണ്. ഇത് സിബിഐ അന്വേഷിക്കുകയാണ്. പഞ്ചാബിലെ ക്യൂഡോസ് കെമി (2,326 കോടി), ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (2,212 കോടി), ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (2,012 കോടി) തുടങ്ങിയ സ്ഥാപനങ്ങള്‍ 2000 കോടി രൂപയ്ക്കുമുകളില്‍ കുടിശിക വരുത്തിയവരാണ്. 1000 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാ കുടിശിക വരുത്തിയ 18 കമ്പനികളില്‍ വിവാദവ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമുണ്ട്.Related Articles

അരൂകുറ്റി പാദുവാപുരം പള്ളിയിൽ തിരുനാൾ സമ്മാനമായി വാട്ടർ പ്യൂരിഫയർ

വി അന്തോണീസിൻറെ സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ അരൂകുറ്റി പാദുവാപുരം, സെൻറ് ആൻറണീസ് ദേവാലയത്തിൽ 2019 വർഷത്തെ തിരുനാളിന് കൊടിയേറി. വിശുദ്ധ അന്തോനീസിൻറെ രൂപം വഹിച്ചുകൊണ്ടുള്ള കായൽ പ്രദക്ഷിണം പ്രസിദ്ധമാണ്.

ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു

കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്‍പറേഷന്‍

KAS പരീക്ഷയിൽ 4th റാങ്കുമായി ലിപു എസ്.ലോറൻസ്

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ അന്തിയൂർക്കോണം വിശുദ്ധ ജോൺ ഓഫ് ദ ക്രോസ് ഇടവകയിലെ ലിപു എസ് ലോറൻസ് പ്രഥമ KAS പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*