വയനാട്ടില്‍ നിന്നൊരു പ്രവാസി ശില്പി

വയനാട്ടില്‍ നിന്നൊരു പ്രവാസി ശില്പി

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആലുവ സെന്റ് അഗസ്റ്റിന്‍ ആശ്രമത്തിലെ റെക്ടറുടെ ജന്മദിനം. ആഘോഷങ്ങള്‍ക്കിടയില്‍ മരത്തില്‍ കൊത്തിയെടുത്ത ഒരു ശില്പം – ക്രിസ്തു കുഞ്ഞാടിനെ തോളിലേന്തി നില്ക്കു
ന്ന മനോഹരമായ ശില്പം – അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു. അന്വേഷിച്ചപ്പോള്‍ ശില്പി കൂട്ടത്തിലുള്ള ബ്രദര്‍ ആണെന്നറിഞ്ഞു. അടുക്കളയിലെ കറിക്കത്തിയും വോള്‍ട്ടേജ് ടെസ്റ്ററും ഒക്കെ ഉപയോഗിച്ചാണ് അതു നിര്‍മ്മിച്ചതെന്ന് പറഞ്ഞപ്പോള്‍ അത്ഭുതം അടക്കാനായില്ല. അത്ര കലാചാരുതയുള്ളതായിരുന്നു ആ സൃഷ്ടി. വയനാട്ടില്‍ നിന്നുള്ള ബിനോയ് എന്ന ബ്രദറിന്റെ ഉള്ളിലെ ശില്പിയെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. (ആ ശില്പം പിന്നീട് ആശ്രമത്തില്‍ സന്ദര്‍ശനത്തിന് വന്ന ഒരാള്‍ മോഷ്ടിച്ചു!)
അറേബ്യന്‍ ഗള്‍ഫില്‍ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ഐക്യ അറബ് എമിറേറ്റ്‌സില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് അദ്ദേഹത്തിന്റെ രൂപം ഏഴു ദിവസം കൊണ്ട് മരത്തില്‍ കൊത്തികൊടുത്താണ് പ്രവാസി മലയാളിയായ ബിനോയ് പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ശ്രദ്ധേയനായത്.
കോഴിക്കോട് രൂപത തലപ്പുഴ സെന്റ് തോമസ് ഇടവകാംഗം ജോസഫിന്റയും ലിസ്സിയുടെയും പുത്രനാണ് ബിനോയ്. ഇപ്പോള്‍ ഷാര്‍ജയിലെ ജര്‍മന്‍ ഗള്‍ഫ് എന്ന കമ്പനിയില്‍ സെയില്‍സ് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് കൗതുകത്തിന്  ബിനോയ് ആദ്യമായി ശില്പനിര്‍മ്മാണത്തിലേര്‍പ്പെട്ടത്. ആലുവ സെന്റ് അഗസ്റ്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നതിനുശേഷം ശില്പകല അഭ്യസിക്കാന്‍ തുടങ്ങി. പിന്നീട് വൈദികപഠനം നിര്‍ത്തി ദുബായില്‍ ജോലി ലഭിച്ച് പോയപ്പോള്‍, അവിടെ വച്ച് ഒരു ശില്പം നിര്‍മ്മിച്ച് തന്റെ കമ്പനിയുടെ ഉടമയായ റിച്ചാര്‍ഡ് എല്റിനും കുടുംബത്തിനും സമ്മാനിച്ചു. അത് ആ കലാകാരന്റെ തനിമ വെളിപ്പെടുത്തി.
ഫ്രാന്‍സിസ് പാപ്പാ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടങ്ങി പ്രശസ്തരായ പതിനഞ്ചോളം പേരുടെ ശില്പങ്ങള്‍ അദ്ദേഹം ഇതുവരെ നിര്‍മ്മിച്ചിട്ടുണ്ട്. ജോലി സമയം കഴിഞ്ഞ് ലഭിക്കുന്ന ഇടവേളകളിലാണ് ശില്പനിര്‍മ്മാണത്തിലേര്‍പ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിനു ശേഷം ഒരു പോലീസുകാരന്‍ തന്റെ മുഖം ശില്പരൂപത്തില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടത് ബിനോയ് സന്തോഷത്തോടെ ഓര്‍ക്കുന്നു.
ദുബായിലെ ലെഗസി ആര്‍ട്ട് ഗാലറി ഉടമകള്‍ ബിനോയിയുടെ ശില്പങ്ങളില്‍ ആകൃഷ്ടരായി ദുബായിലെ ഏഴ് ഐക്കണിക് ടവറുകള്‍ മരത്തില്‍ കൊത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിലൊന്നായ ബുര്‍ജ് ഖലീഫയുടെ പണിപ്പുരയിലാണിപ്പോള്‍. കല ദൈവത്തിന്റെ സമ്മാനമാണ്. ദൈവദത്തമായ കലയെ വളര്‍ത്താന്‍ കലാപാരമ്പര്യം അനിവാര്യമല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ബിനോയ്.


Related Articles

കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.

കൊച്ചി:രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കേരള കാത്തോലിക് ബിഷപ്‌സ് കൗൺസിൽ  (കെസിബിസി) ജാഗ്രത കമ്മീഷൻ. കർഷക

പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്‌നവും

”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്‌നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു

കേരളത്തിൽ ആദ്യ കൊവിഡ് മരണം

കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണംകൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് കഴിഞ്ഞ എട്ടിന് നെടുമ്പാശേരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*