Breaking News

വയോജനങ്ങള്‍ വഴിയാധാരമാകുമ്പോള്‍

വയോജനങ്ങള്‍ വഴിയാധാരമാകുമ്പോള്‍

ഒരു പ്രമുഖ ദിനപത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത: മൂത്തമകന്റെ വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വൃദ്ധയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു. നിവര്‍ന്ന് കിടക്കാന്‍ പോലും ഇടമില്ലാത്ത ഷെഡ്ഡിനുള്ളില്‍ കഴിഞ്ഞ അവശനിലയിലായ വൃദ്ധസ്ത്രീയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഉള്ള 84 കാരിക്കാണ് ഈ ദുര്യോഗം. ഒരേക്കര്‍ 60 സെന്റ് വരുന്ന തറവാട് സ്വത്തില്‍ 13 സെന്റ് പട്ടാളക്കാരനായിരുന്ന ഭര്‍ത്താവ് മരിക്കും മുമ്പ് അവര്‍ക്ക് എഴുതിവെച്ചിരുന്നു. ഇത് അമ്മയെ അവസാനം വരെ നോക്കുന്ന മക്കള്‍ക്കാണെന്ന് എഴുതി. എന്നാല്‍ പിന്നീട് സ്വത്തിന്റെ കാര്യം പറഞ്ഞ് മക്കള്‍ ഇടഞ്ഞു. ഫലം, അമ്മയെ നോക്കാന്‍ ആരുമില്ലാതായി. ഇത്തരം വാര്‍ത്തകള്‍ മിക്കവാറും നാം പത്രങ്ങളില്‍ വായിക്കുന്നു. അവഗണനയുടെ ശാപവും പേറി ഇരുളടഞ്ഞ അകത്തളങ്ങളില്‍ ദ്രവിച്ചൊടുങ്ങുന്ന വയോജനങ്ങളുടെ ദാരുണ കഥകള്‍ നമ്മുടെ മനസുകളെ ഈറനണിയിക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി.
വാര്‍ധക്യം ഇന്ന് പലര്‍ക്കും ഒരു ശാപമാണ്. പ്രത്യേകിച്ച് വയോധികരായ സ്ത്രീകളുടെ കാര്യം ഏറേ കഷ്ടം. വിധവ കൂടിയാല്‍ പിന്നെ ഒന്നും പറയണ്ട. വൃദ്ധജനങ്ങളുടെ എണ്ണം 2050 ആകുമ്പോഴെക്കും മൊത്തം ലോകജനസംഖ്യയുടെ 30 ശതമാനം വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ജനസംഖ്യയുടെ 7 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ്. കേരളത്തിന്റെ കാര്യമെടുത്താലോ, ഇവിടം പെട്ടെന്ന് വൃദ്ധജനങ്ങളെക്കൊണ്ട് നിറയുകയാണ്. വരും വര്‍ഷങ്ങളില്‍ കേരളം അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നം 65 വയസ്സ് കഴിഞ്ഞവരുടെ സംഖ്യയിലുള്ള വര്‍ധനവാണ്. ഇവരെ അടിമപ്പെടുത്തുന്ന ഹൃദയ ധമനി രോഗങ്ങള്‍, മറവി രോഗം, അപകടാഘാതങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ പിടിച്ച് ഉലക്കും.
56 വയസാണ് വാര്‍ധക്യത്തിലേയ്ക്കുള്ള കടമ്പയായി ആഘോഷിക്കുന്നത.് 56 വയസാകുമ്പോള്‍ ഒരാള്‍ സജീവമായ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്നു. പിന്നെ ചെറുപ്പമാകാന്‍ സാധിക്കില്ല. വയോധികനായി തീര്‍ന്നേപറ്റു. വരുമാനം നിലയ്ക്കുന്നു. അന്നുവരെ ഔദ്യോഗിക ജീവിതത്തില്‍ ആസ്വദിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും അവസാനിക്കുന്നു. പിന്നെ കൃഷി സ്ഥലങ്ങളില്‍ വല്ലതും ചെയ്യാം. അല്ലെങ്കില്‍ മക്കളുടെ പൂര്‍ണ്ണ ഔദാര്യത്തില്‍ ശിഷ്ടകാലം കഴിച്ചുകൂട്ടാം.


Related Articles

ജയില്‍മുറ്റത്തെ പൂക്കള്‍

ശരത് വെണ്‍പാല മുന്‍മൊഴി കേരളത്തിലെ ജയിലുകളില്‍ ആയിരിക്കുന്നവരെയും ശിക്ഷകഴിഞ്ഞ് പുറത്തുവരുന്നവരെയും അവരുടെ കുടുബത്തെയും സ്നേഹത്തിലേക്കു ക്ഷണിക്കുന്ന യേശുസാഹോദര്യക്കൂട്ടായ്മ (Jesus Fraternity) എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഈ

ഒരു യുദ്ധ വിമാനം തകര്‍ന്നു. പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാക് പിടിയിലെന്ന് പാക് ആരോപണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് 21 യുദ്ധവിമാനം നഷ്ടമായിരിക്കുന്നുവെന്നും ഒരു

സമുദായദിന സമ്മേളനം വന്‍ വിജയമാക്കണം – സിഎസ്എസ്

കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റെയ്‌ഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സിഎസ്എസ് ചെയര്‍മാന്‍ പി. എ ജോസഫ് സ്റ്റാന്‍ലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*