Breaking News

വയോജനദിനം ആഘോഷിച്ചു

വയോജനദിനം ആഘോഷിച്ചു

എറണാകുളം: പൊന്നുരുന്നി സികെസിഎച്ച്എസില്‍ വയോജനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
വൃദ്ധജനങ്ങളെ സ്‌നേഹാദരങ്ങളോടെ പരിചരിക്കുന്നത് പുതിയ തലമുറയ്ക്ക് ഏറ്റവും അനുകരണീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂളിന്റെ മിനിസ്‌റ്റേജും ഔട്ട്‌ഡോര്‍ ഓഡിറ്റോറിയവും പ്രീമൂസ് പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.എന്‍.സജീവന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
എസ്. നാരായണ അയ്യര്‍, ത്രേ്യസ്യ, സിസ്റ്റര്‍. ഫിലമിന്‍, സിസ്റ്റര്‍. മാര്‍സല്‍, സിസ്റ്റര്‍ ആന്‍സണ്‍, മേരി തുടങ്ങിയവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കെറ്റ്‌സി സിറ്റിസി, എ.എന്‍. സജീവന്‍, എല്‍.ടി. ക്ലാര, സുനിത ജെ. മാളിയേക്കല്‍, സിസ്റ്റര്‍ ധന്യ സിറ്റിസി എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകരും വിദ്യാര്‍ഥികളും ഭവനങ്ങള്‍ സന്ദര്‍ശിച്ച് വൃദ്ധജനങ്ങളെ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസി ദേവസി സ്വാഗതം പറഞ്ഞു.


Related Articles

കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍

R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?

കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കാലാവസ്ഥ

തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനം സംഘടിപ്പിച്ചു.

അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ.സി.വൈ.എം കൊച്ചി രൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*