വയോധികരെ ചികിത്സിക്കുമ്പോള്‍

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ എത്രമാത്രം പീഡിപ്പിക്കുന്നു.? ഭീതിയുടെയും ഒറ്റപ്പെടലിന്റെയും ഇരുണ്ട പാതയിലൂടെ ചരിക്കാന്‍ വിധിക്കപ്പെട്ട വയോധികര്‍ക്കുണ്ടാകുന്ന രോഗം മൃതിഭീകരതയുടെതായ ഒരു സംവേദനത്തെ സാവധാനം രൂപപ്പെടുത്തുന്നു. എന്നാല്‍ രോഗങ്ങളെ നിര്‍വീര്യമാക്കുന്ന ഒരു മാനസിക പ്രബുദ്ധത വയോധികര്‍ വളര്‍ത്തിയെടുക്കണം. ശരീരത്തെയും മനസിനെയും ആത്മാവിനെയും ശുദ്ധീകരിക്കാന്‍ വന്നെത്തുന്ന സ്രോതസ്സുകളായി രോഗങ്ങളെ കാണണം. ഇവയൊക്കെ തിരിച്ചറിവുണ്ടായാല്‍ രോഗങ്ങള്‍ക്കുമുമ്പില്‍ ആരും തോല്‍ക്കില്ല. ജീവിതത്തെ പുനഃസൃഷ്ടിക്കാനുള്ള പ്രചോദനലഹരിയായി രോഗങ്ങള്‍ മാറും.
ചെറുപ്പക്കാരും മധ്യവയസ്‌കരുമായി തുലനം ചെയ്യുമ്പോള്‍ വയോധികരിലെ രോഗങ്ങള്‍ തികച്ചും വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്. കാലം ശരീരത്തിനേല്‍പ്പിക്കുന്ന പൊറുക്കാത്ത ആഘാതങ്ങളാണ് ഇതിന് കാരണം. നിസാരമായി തുടങ്ങി അവഗണിക്കപ്പെടുന്ന പല രോഗാവസ്ഥകള്‍ മരണത്തില്‍ കലാശിക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ രോഗം മൂര്‍ച്ഛിക്കാം. നെഞ്ചുവേദന അനുഭവപ്പെടാതെ ഹാര്‍ട്ടറ്റാക്കുണ്ടാകാം. പനി കൂടാതെ ശ്വാസകോശ രോഗങ്ങള്‍ കലശലാകാം. അങ്ങനെ പല അസ്പഷ്ടതകളും വൈരുദ്ധ്യങ്ങളും രോഗാവസ്ഥകളുടെ മുഖമുദ്രകളാകുന്നു. ഇതെല്ലാം വയോധികരുടെ ആരോഗ്യ പരിപാലനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചെറുപ്പക്കാര്‍ക്ക് സാധാരണ ഉപയോഗിക്കുന്ന പലമരുന്നുകളും വൃദ്ധരില്‍ വേണ്ടത്ര ഫലപ്രാപ്തിയുണ്ടാക്കില്ല. ചില ഔഷധങ്ങള്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അപ്പോള്‍ ‘വാര്‍ദ്ധക്യ ശാസ്ത്രം’ അഥവാ ‘ ജെറിയാട്രിക്‌സ്’ ഒരു പ്രത്യേക ചികിത്സാ വിഭാഗമായി തന്നെ കരുതണം. വയോധികര്‍ക്ക് ചികിത്സ സംവിധാനം ചെയ്യുമ്പോഴും വേണം പ്രത്യേക ശ്രദ്ധയും കരുതലും. ഗുളികകളും കുത്തിവെയ്പ് കൊണ്ടുമാത്രം ചികിത്സിച്ച് ഭേദപ്പെടുത്താന്‍ പറ്റുന്നവയല്ല വാര്‍ദ്ധക്യത്തിലെ രോഗാതുരതകള്‍. ഇത് ഇന്നത്തെ ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ക്ക് അത്ര പരിചയവുമില്ല. പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്ന മാതിരിയാണ് അവരുടെ ചികിത്സ. എന്നാല്‍ വൃദ്ധജനങ്ങളെ അലട്ടുന്ന സങ്കടങ്ങളും വ്യഥകളും മനസ്സിലാക്കി ഏറ്റവും കുറവ് മരുന്നുകള്‍ കൊണ്ട് അവരെ ചികിത്സാ വിധേയമാക്കണം.


Related Articles

മോൺ. പോൾ ആന്റണി മുല്ലശേരി കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി ജൂൺ 3-ന്‌ അഭിഷിക്‌തനാവും.

ബിഷപ്പ് സ്റ്റാൻലി റോമൻറെ അദ്യക്ഷതയിൽ രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വൈദികരും സന്യസ്തരും പങ്കെടുത്തു. എപ്പിസ്കോപ്പൽ വികാരി ഫാ.ബൈജു ജൂലിയൻ രൂപതാ ചാൻസലർ ഫാ.ഷാജി ജെർമെൻ എന്നിവർ

കെഎല്‍സിഎ സംസ്ഥാന സമ്മേളനം ശീര്‍ഷകഗാനം പുറത്തിറങ്ങി

നെയ്യാറ്റിന്‍കര: സമനീതി, അധികാരത്തില്‍ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനത്തിന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി. സംസ്ഥാന

കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020

തൃശൂര്‍: യുവജനങ്ങളുടെ കലാസാഹിത്യപരമായ കഴിവുകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കെസിവൈഎം സംസ്ഥാന കലോത്സവം- ഉത്സവ് 2020 ഉദ്ഘാടനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*