“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

‘വരാപ്പുഴ എന്റെ അതിരൂപത’ എന്ന വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. ഇളങ്കുന്നപ്പുഴ സെന്റ്. സെബാസ്റ്റ്യന്‍ പള്ളി ഇടവക വികാരി ഫാ. കുര്യന്‍ മാരാപറമ്പില്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് പ്രശസ്ത ചരിത്രാന്വാഷകനും വരാപ്പുഴ അതിരൂപതയിലെ കൊങ്ങോര്‍പ്പിള്ളി സെന്റ്. ആന്റണീസ് പള്ളി ഇടവക അംഗവുമായ ശ്രീ. ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍ ആണ്.
വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ അഭിവന്ദ്യ മോണ്‍സിഞ്ഞോര്‍ മാത്യു കല്ലിങ്കല്‍, മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, അതിരൂപത ഹെറിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് പടിയാരംപറമ്പില്‍ ,ഫാ. സോജന്‍ മാളിയേക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും സ്വന്തം ചരിത്രം മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ആര്‍ച്ച്ബിഷപ്പ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തെ ആധികാരികമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥകാരന്‍ എല്ലാവരുടെയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.


Tags assigned to this article:
bookcatholic newsnewspublicationvarapuzha

Related Articles

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായവും കാലത്തിനൊപ്പം

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

മാനാട്ടുപറമ്പ് ദൈവാലയം ‘സമ്പൂര്‍ണ ജീവനാദം ഇടവക’

എറണാകുളം: വരാപ്പുഴ അതിരൂപതയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയദൈവാലയത്തിലെ 430 കുടുംബങ്ങളിലും ഇനി ‘ജീവനാദം’ മുടങ്ങാതെ എത്തും. ബിസിസി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് വിദ്യാഭ്യാസശുശ്രൂഷ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*