വര്‍ഗീയ ധ്രുവീകരണത്തെ കേരളം പ്രതിരോധിക്കണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

വര്‍ഗീയ ധ്രുവീകരണത്തെ കേരളം പ്രതിരോധിക്കണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കൊച്ചി: കേരളസമൂഹം ഇന്നത്തെ സാഹചര്യത്തില്‍ ഗൗരവമായ പ്രതിസന്ധി നേരിടുകയാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. അല്മായ കമ്മീഷന്‍ സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടകരമായ വിധം വര്‍ഗീയ ധ്രുവീകരണത്തിന് ചില ശക്തികള്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ സമ്പന്നമായ മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും ശിഥിലമാകുന്നത് പ്രതിരോധിക്കാന്‍ യോജിച്ച ശ്രമങ്ങളുണ്ടാവണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍, സെക്രട്ടറിമാരായ പുഷ്പ ക്രിസ്റ്റി, തോമസ് പി.ജെ, കെആര്‍എല്‍സിസി മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന നാളികേര വികസന കോര്‍പറേഷന്‍ ഡയറക്ടറായി നിയമിക്കപ്പെട്ട ബെന്നി പാപ്പച്ചന്‍, വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോയി ഗോതുരുത്ത്, സംവരണ സംരക്ഷണ മുന്നണിയുടെ ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവരെ സമ്മേളനം ആദരിച്ചു.
കത്തോലിക്ക സഭയിലെ ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ സിനഡാന്മക സഭയിലെ അല്മായരുടെ ദൗത്യം എന്ന വിഷയത്തില്‍ ഡോ. ജേക്കബ് പ്രസാദ് വിഷയാവതരണം നടത്തി. കേരളത്തിലെ ലത്തീന്‍ സഭയിലെ സാമൂഹിക സമുദായ സംഘടനകളായ കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെസിവൈഎം, കെഎല്‍എം എന്നിവയെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് അല്മായ കമ്മീഷന്‍.

അല്മായ കമ്മീഷന്‍ സംഘടിപ്പിച്ച നേതൃസമ്മേളനം ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. തോമസ് പി.ജെ, പുഷ്പ ക്രിസ്റ്റി, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചന്‍, ഫാ. ഷാജ്കുമാര്‍ എന്നിവര്‍ സമീപം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍

പോഞ്ഞിക്കരയിലെ 24 വയസുകാരന്‍ റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന

കൊവിഡാനന്തര കാലഘട്ടത്തില്‍ പുതിയ അജപാലന രീതികള്‍  സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു. കൊച്ചി : കൊവിഡാനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള്‍ പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ്

പ്രളയം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എറണാകുളം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് (ഓട്ടോണമസ്) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമഴ്‌സിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും (സിഐഐ), വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*