വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും

വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും

മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന സാമ്പത്തിക നിലവാരം, സമൂഹത്തിലെ ഒറ്റപ്പെടല്‍, ഔദ്യോഗികവും കുടുംബപരവുമായ സംഘര്‍ഷം). വ്യക്തിപ്രഭാവങ്ങളെ രണ്ടായി തരം തിരിക്കുമ്പോള്‍ ഹൃദ്രാഗവുമായി കൂടുതല്‍ ബന്ധപ്പെട്ടത് ‘ടൈപ്പ്-എ’ വിഭാഗത്തില്‍പ്പെട്ടവരാണ്. ‘ടൈപ്പ്-എ’ വിഭാഗത്തില്‍പ്പെട്ട വ്യക്തിപ്രഭാവമുള്ളവര്‍ പരിസരവുമായി നിരന്തരമായി കലഹിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര്‍ക്ക് ഒന്നും മതിയാവില്ല. ആക്രമണ സ്വഭാവം അതിരുകടക്കും, ഒന്നു മാത്രമാണവര്‍ക്ക് ആവശ്യം, ചുറ്റും നടക്കുന്ന എന്തും അവര്‍ക്ക് ലാഭമുണ്ടാക്കണം. അവര്‍ ലാഭം തേടി അലയുന്നവരാണ്. ലാഭമുണ്ടാക്കാന്‍ അവര്‍ രാത്രി പകലാക്കും. എല്ലാം കൃത്യതയോടെ നല്‍കണം, ആര്‍ക്കും ഒരു തെറ്റും സംഭവിക്കരുത്. അങ്ങനെ വന്നാല്‍ പൊട്ടിത്തെറിച്ചുകൊണ്ട് അവര്‍ ഓടി നടക്കും. വൈരം നിറഞ്ഞതും അക്രമസ്വാഭാവം മുറ്റി നില്‍ക്കുന്നതുമായ പ്രകടനങ്ങളായിരിക്കും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. ഇത്തരം നല്ല ഭാവക്കാര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ ലഭിക്കും. എന്നാല്‍ അവര്‍ നിര്‍ഭാഗ്യര്‍ തന്നെ. കാരണം ഹൃദ്രോഗവും ഹൃദ്രോഗാനന്തര മരണവും ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ മിതസ്വഭാവക്കാരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ്. സമയത്തോടൊപ്പമെത്താനുള്ള സദാ പരിക്രമമാണ് ‘ഹറി സിക്ക്‌സ് ‘ എന്തിനും ധൃതി.
ഇനി ‘ടൈപ്പ്-ബി’ ബിഹേവിയര്‍ കൂടിയുണ്ട് വ്യക്തിത്വ വിഭജനത്തില്‍. ‘ടൈപ്പ്-എ’ യുടെ നേരെ വിപരീതമാണവര്‍. പൊതുവെ എപ്പോഴും ശാന്തമാണ്. ഒന്നിനും വലിയ നിര്‍ബന്ധമില്ല. മിക്കവാറും എന്തുകിട്ടിയാലും സംതൃപ്തരാണ്. ഉദ്യോഗകയറ്റമോ ഉയര്‍ന്ന പദവിയോ ഇവര്‍ക്ക് പ്രശ്‌നമല്ല. എല്ലാം നടക്കുന്നതുപോലെ നടക്കും. അതു കൊണ്ട് ജീവിക്കുമ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്നതിനു കാര്യമില്ല, ഇങ്ങനെ പോകുന്നു പരമശാന്തന്മാര്‍.
തികച്ചും വ്യത്യസ്തവും വൈരുദ്ധ്യാത്മകവുമായ രണ്ടു വ്യക്തിപ്രഭാവങ്ങളെ ഉദാഹരിച്ചതിനൊരു പ്രത്യേക കാരണമുണ്ട്. കൃതകൃത്യന്മാര്‍ക്ക് പരമ ശാന്തന്മാരെക്കാള്‍ ഹൃദോഗ തീവ്രതയുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. സിഗ്മണ്ട് ഫ്രോയിഡിന്റെ കാലം തൊട്ടേ മനസ്സും ശരീരവുമായുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി പരശ്ശതം പഠനങ്ങള്‍ നടന്നിട്ടുണ്ട്. തുടര്‍ച്ചയായുള്ള മനസ്സിക സംഘര്‍ഷം ശാരീരികമായ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന യാഥാര്‍ത്ഥ്യം അതോടെ സ്ഥിരീകരിക്കുന്നു.


Tags assigned to this article:
dr george thayyilgood hearthealth

Related Articles

ലൂർദ് ആശുപത്രിയിൽ പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സ

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ് ആശുപത്രിയിൽ പ്രളയ ദുരിതബാധിതർക്ക് സൗജന്യനിരക്കിൽ ചികിത്സയും തുടർ ചികിത്സകളും നൽകുമെന്ന് ആശുപത്രി മാനേജർ അറിയിച്ചു. പല ദുരിതാശ്വാസ ക്യാമ്പുകളിലും ലൂർദ്ദ് ആശുപത്രിയിലെ

ലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു

എറണാകുളം: വനിതാ ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി കൊച്ചി ക്വീന്‍സ് വേയില്‍ ലൂര്‍ദ് വനിത ജീവനക്കാര്‍ക്കായി മിനി റണ്‍ നടത്തി. സിനിമ സീരിയല്‍ താരം വീണ നായര്‍ ഫളാഗ്

ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം

പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*