വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്

എറണാകുളം: വിമോചകനാഥയായ കാരുണ്യമാതാവിന്റെ അഭയസങ്കേതത്തിലേക്ക് വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസിഗണവും വൈദികരും സന്ന്യസ്തരും ഒത്തൊരുമിച്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് കാരുണ്യമാതാവിന്റെ നാമധേയത്തിലുള്ള ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് അതിരൂപതാ തലത്തിലുള്ള തീര്‍ഥാടക പ്രയാണം.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഈ തീര്‍ഥാടന പരമ്പരയില്‍ ഭംഗമുണ്ടായി. പ്രകൃതിദുരന്തങ്ങളില്‍ മനുഷ്യര്‍ക്ക് എക്കാലത്തും ആശ്രയമായി മാറിയ ചരിത്രമാണ് വല്ലാര്‍പാടത്തമ്മയ്ക്കുള്ളതെന്ന് ഇക്കൊല്ലത്തെ തീര്‍ഥാടനത്തിനായുള്ള സംഘാടക സമിതി രൂപീകരണത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. പ്രകൃതിയോടു ചേര്‍ന്ന്, പ്രകൃതിയെ മുറിപ്പെടുത്താതെ ജീവിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. എല്ലാ ദുരിതങ്ങളില്‍ നിന്നും, എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും അടിമത്വത്തില്‍ നിന്നുമുള്ള മോചനത്തിന്റെയും മഹാകാരുണ്യത്തിന്റെയും കൃപയാണ് തീര്‍ഥാടനത്തിലൂടെ നാം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നിന്ന് സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം 3.30നും, വൈപ്പിന്‍കരയിലെ ഗോശ്രീ ജംഗ്ഷനില്‍ നിന്ന് നാലിനും മരിയസ്തവങ്ങളും പുണ്യകീര്‍ത്തനങ്ങളും പ്രാര്‍ഥനാജപങ്ങളുമായി വല്ലാര്‍പാടത്തമ്മയുടെ സവിധത്തിലേക്ക് അണിചേര്‍ന്നു നീങ്ങും. കിഴക്കുനിന്ന്, ബാനര്‍ജിറോഡ്, ഷണ്‍മുഖം റോഡ് എന്നിവ സന്ധിക്കുന്ന മറൈന്‍ഡ്രൈവ് ജംഗ്ഷനും ഏബ്രഹാം മാടമാക്കല്‍ റോഡും എറണാകുളത്തു നിന്ന് ബോള്‍ഗാട്ടിയിലേക്കും, ബോള്‍ഗാട്ടിയില്‍ നിന്ന് വല്ലാര്‍പാടത്തേക്കുമുള്ള രണ്ടു ഗോശ്രീ പാലങ്ങളും കടന്നെത്തുന്ന തീര്‍ഥാടകരും, പടിഞ്ഞാറ് വൈപ്പിന്‍കരയില്‍ നിന്ന് വല്ലാര്‍പാടത്തേക്കുള്ള ഗോശ്രീ പാലം കടന്നെത്തുന്ന വിശ്വാസികളുടെ നിരയും ബസിലിക്കയിലേക്കുള്ള പാതയില്‍ ഒരുമിച്ചുചേരും. ബസിലിക്കാ അങ്കണത്തിലെ റോസരി പാര്‍ക്കിലെ വിശാലമായ പന്തലില്‍ 4.30ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്ന്യസ്തരും പങ്കുചേരും.
വല്ലാര്‍പാടം ബസിലിക്കയിലെ തിരുനാളിനു മുന്നോടിയായുള്ള മരിയന്‍ കണ്‍വെന്‍ഷന് തൊട്ടുമുന്‍പാണ് കാരുണ്യമാതാവിന്റെ സന്നിധിയിലേക്കുള്ള അതിബൃഹത്തായ ഈ തീര്‍ഥാടനം.
കാരുണ്യമാതാവിന്റെ നാമധേയത്തിലുള്ള മേഴ്‌സിഡാരിയന്‍ സന്ന്യാസ സമൂഹത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലിയുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ അനുവദിച്ച പൂര്‍ണദണ്ഡവിമോചനത്തിന്റെ ദേവാലയമായി വല്ലാര്‍പാടം ബസിലിക്കയെ തെരഞ്ഞെടുത്തിരുന്നു. ജൂബിലിയുടെ അനുഗ്രഹവര്‍ഷത്തിന്റെ അടയാളമായി വല്ലാര്‍പാടം ബസിലിക്കയില്‍ തുറന്ന പ്രത്യേക ദണ്ഡവിമോചനത്തിന്റെ കവാടം ജൂലൈ 28 വരെ തുറന്നിരിക്കും. അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി ഇന്ത്യയില്‍ ഈ പദവിക്കു തെരഞ്ഞെടുത്ത കാരുണ്യമാതാവിന്റെ ഏക ദേവാലയം വല്ലാര്‍പാടം ബസിലിക്കയാണ്.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രക്ഷാധികാരിയും, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവര്‍ ചെയര്‍മാന്മാരും, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി വൈസ് ചെയര്‍മാനും, വല്ലാര്‍പാടം ബസിലിക്ക റെക്ടറും ഇടവക വികാരിയുമായ ഫാ. മൈക്കിള്‍ തലക്കെട്ടി ജനറല്‍ കണ്‍വീനറും കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ജോയിന്റ് ജനറല്‍ കണ്‍വീനറുമായി തീര്‍ഥാടനത്തിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
ഹൈബി ഈഡന്‍ എംപി, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, മുന്‍ മേയര്‍ ടോണി ചമ്മണി, എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഗ്രേസി ബാബു, ആന്‍സ ജെയിംസ്, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കെഎല്‍എം ട്രേഡ് യൂണിയന്‍ അലയന്‍സ് ചെയര്‍മാന്‍ ജോസഫ് ജൂഡ്, മരട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ സുനീല സിബി ഷെറി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.
വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവര്‍ യഥാക്രമം: റിസപ്ഷന്‍: ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, അഡ്വ. വി.എ. ജറോം, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ഡിനോയ് റിബേരോ കണിയാത്ത്, ഫിലോമിന ലിങ്കണ്‍. ലിറ്റര്‍ജി: ഫാ. ആന്റണി അറയ്ക്കല്‍, സിസ്റ്റര്‍ മേരി ട്രീസാ, കൊച്ചുത്രേസ്യാ, ഫാ. ലിനീഷ് ജോസ്. ലിറ്റര്‍ജിക്കല്‍ മ്യൂസിക്: സിഎസി ഡയറക്ടര്‍ ഫാ. ടിജോ തോമസ് കോലോത്തുംവീട്ടില്‍, കെസ്റ്റര്‍, ഗാഗുല്‍ ജോസഫ്.
മരിയന്‍ കണ്‍വെന്‍ഷന്‍: റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. ഷൈന്‍ കാട്ടുപറമ്പില്‍, ഫാ. ജെയ്‌സണ്‍ ജോര്‍ജ്. മൊബിലൈസേഷന്‍: ഫാ. ആന്റണി കരിപ്പാട്ട്, റോയ് ഡിക്കൂഞ്ഞ, ജൂഡ് സി. വര്‍ഗീസ്. വോളന്റിയര്‍: ഫാ. ജിജു ക്ലീറ്റസ്, കെ.ജി. എഡ്വേര്‍ഡ്, ഡെസ്മണ്ട് ഗോമസ്. ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്‌റ്റേജ്: ഫാ. മാര്‍ട്ടിന്‍ അഴീക്കകത്ത്, സി.ജെ. പോള്‍, ബാബു ആന്റണി. പബ്ലിസിറ്റി: ഫാ. ജോണ്‍ ക്രിസ്റ്റഫര്‍, വിന്‍സ് പെരിഞ്ചേരി, ജോര്‍ജ് നാനാട്ട്. മീഡിയ: ഫാ. സോജന്‍ മാളിയേക്കല്‍, ജെക്കോബി, അലക്‌സ് ആട്ടുള്ളില്‍. റിഫ്രഷ്‌മെന്റ്: ഫാ. ജിബിന്‍ കൈമലത്ത്, കെ.ജി. ജോര്‍ജ്, അഡ്വ. എല്‍സി ജോര്‍ജ്.
പബ്ലിക് റിലേഷന്‍സ്: ഫാ. ആന്റണി കോച്ചേരി, ഡേവിഡ് പറമ്പിത്തറ, ഹെന്റി ഓസ്റ്റിന്‍. ഫിനാന്‍സ്: ഫാ. മൈക്കിള്‍ തലക്കെട്ടി, പി.എ. ബെഞ്ചമിന്‍, ലിനോ ജേക്കബ്. മെഡിക്കല്‍: ഫാ. ഷൈജു തോപ്പില്‍, സാബു ജോര്‍ജ്, സിസ്റ്റര്‍ സിസീലിയ. ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ഫാ. ആനന്ദ് മണ്ണാലില്‍, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ബേസില്‍ മുക്കത്ത്.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. മൈക്കിള്‍ തലക്കെട്ടി, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഷെറി ജെ. തോമസ് എന്നിവര്‍ സംസാരിച്ചു.


Related Articles

ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്‌സിന്‍ നന്മ

  നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്‍മെന്റിനെതിരെ

‘കൃതി’യില്‍ ചവിട്ടുനാടകം ‘ജൂലിയസ് സീസര്‍’

എറണാകുളം: അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടു അനുബന്ധിച്ച് എറണാകുളം മെറൈന്‍ഡ്രൈവില്‍വച്ച് നടത്തപ്പെടുന്ന കൃതി 2019 വേദിയില്‍ 16ന് വൈകുന്നേരം 6.30ന്, കേരള ഫോക്‌ലോര്‍ അക്കാദമിക്ക് വേണ്ടി കൊച്ചിന്‍ ചവിട്ടുനാടക കളരി

എത്രമാത്രം ക്ഷമിക്കാം…

കഴിഞ്ഞവര്‍ഷം കെനിയയിലാണ് ഈ സംഭവം നടക്കുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. പക്ഷേ മൂന്നു കുട്ടികളായപ്പോഴേയ്ക്കും സ്‌നേഹം വിദ്വേഷത്തിന് വഴിമാറി. തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെട്ട് പെനിയയുടെ ഭര്‍ത്താവ് സാമുവല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*