Breaking News

വല്ലാര്‍പാടം മഹാജൂബിലിക്ക് തുടക്കമായി; തിരുനാള്‍ സമാപിച്ചു

വല്ലാര്‍പാടം മഹാജൂബിലിക്ക് തുടക്കമായി; തിരുനാള്‍ സമാപിച്ചു

 

വല്ലാര്‍പാടം പള്ളി സ്ഥാപിതമായിട്ട് 2024ല്‍ 500 വര്‍ഷം തികയുന്നു

എറണാകുളം: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനം. മൂന്നു വര്‍ഷം നീണ്ടു നില്ക്കുന്ന ദേവാലയ സ്ഥാപനത്തിന്റെ മഹാജൂബിലി ആഘോഷങ്ങള്‍ക്കും ഇതോടെ ആരംഭമായി. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മഹാജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും ദിവ്യബലി മധ്യേ ആര്‍ച്ച്ബിഷപ് നിര്‍വ്വഹിച്ചു. ഫാ. ലാസര്‍ സിന്‍ഡോ തൈപ്പറമ്പില്‍ വചനസന്ദേശം നല്‍കി. ദേവാലയ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങളും, പള്ളി വീട്ടില്‍ മീനാക്ഷിയമ്മയുടെ പിന്‍തലമുറയിലെ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. പാലിയം കുടുംബത്തിലെ കാരണവര്‍ കൃഷ്ണ ബാലനച്ചന്‍ അള്‍ത്താരയിലെ കെടാവിളക്കില്‍ എണ്ണ പകര്‍ന്ന് ദീപം തെളിച്ചു. മഹാജൂബിലിയുടെ ഭാഗമായി ആധ്യാത്മിക – സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ, അടിസ്ഥാന സൗകര്യ വികസനം, സാധുജന സേവനം, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്കിയുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

1524-ലെ പെന്തക്കോസ്ത ദിനത്തില്‍ വല്ലാര്‍പാടം പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്രിസ്ത്യാനികളോടൊപ്പം നൂറ് കണക്കിന് ജനങ്ങള്‍ പോര്‍ച്ചുഗല്‍ വൈദികരില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസികളായതിന്റെ ഓര്‍മ്മയ്ക്കായി പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ വല്ലാര്‍പാടത്ത് ആദ്യ ദേവാലയം സ്ഥാപിക്കപ്പെട്ടു. പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്ന കാരുണ്യമാതാവിന്റെ ചിത്രമാണ് അന്ന് ദേവാലയത്തില്‍ സ്ഥാപിച്ചത്. 1676ലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ ദേവാലയം നശിക്കുകയും മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോയ മാതാവിന്റെ ചിത്രം കൊച്ചി മഹാരാജാവിന്റെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചന്‍ കായലില്‍ നിന്ന് വീണ്ടെടുത്ത് പ്രദേശവാസികളായ വിശ്വാസികള്‍ക്ക് കൈമാറുകയും ചെയ്തു.

എല്ലാ ഈശ്വരവിശ്വാസികളേയും സമഭാവനയോടെ കണ്ടിരുന്ന അദ്ദേഹം തന്റെ മുന്‍ഗാമികള്‍ക്ക് വില്ലാര്‍വട്ടം രാജാവില്‍ നിന്ന് ലഭിച്ചതും പാലിയം കുടുംബത്തിന്റെ അധീനതയിലുമായിരുന്ന വിശാലമായ സ്ഥലം പുതിയൊരു ദേവാലയം നിര്‍മ്മിക്കുന്നതിനായി കരമൊഴിവായി നല്കുകയും ചെയ്തു. അങ്ങിനെ ദാനം ചെയ്ത സ്ഥലത്താണ് ഇന്നത്തെ പ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിച്ചത്. ആഘോഷ പരിപാടികള്‍ക്ക് ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, സഹവികാരിമാരായ ഫാ. ആന്റണി ജിബിന്‍ കൈമലേത്ത്, ഫാ. റോക്കി ജോസ്ലിന്‍ ചക്കാലക്കല്‍, ഫാ. റിനോയ് കളപ്പുരക്കല്‍, എന്നിവര്‍ നേതൃത്വം നല്കി. മെയ്ഡ ഡി. റൊസാരിയോ, ലാംബെര്‍ട്ട്, ഡിയാന്‍ ജാക്സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വല്ലാര്‍പാടം പള്ളി ജൂബിലി ദീപം തെളിക്കുന്നു. യു.ടി പോള്‍, റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, പാലിയം കൃഷ്ണബാലനച്ചന്‍, പീറ്റര്‍ കൊറയ എന്നിവര്‍ സമീപം

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
vallarpadam

Related Articles

സന്ന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി – ജസ്റ്റിസ് എബ്രഹാം മാത്യു

എറണാകുളം: സമൂഹത്തില്‍നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസിയുടെയും

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്ലാറ്റില്‍ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു.

ഉന്നതപഠനത്തിനു വിവിധ സ്‌കോളര്‍ഷിപ്പുകള്‍

  ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പുകള്‍ 1. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*