വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മാതൃഭൂമി റിപ്പോർട്ടർ സജിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മുണ്ടാർ കല്ലറആറിൽ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ്രൈഡവര്‍ ബിപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. ന്യൂസ് സംഘത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനേയും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന് അഭിലാഷ് നായരേയും തിങ്കളാഴ്ച രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികളും, ഫയര്‍ഫോഴ്സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
Related
Related Articles
മോണ്‍. പീറ്റര്‍ തെക്കേവിളയില്‍ സ്മാരക ലൈബ്രറി ആശീര്‍വദിച്ചു
കൊല്ലം: കൊല്ലം രൂപതയുടെ മുന്‍ വികാരി ജനറലും പണ്ഡിതനുമായ മോണ്‍. പീറ്റര്‍ തെക്കേവിളയുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച പുതിയ ഗ്രന്ഥശാല ആശീര്‍വദിച്ചു. കൊല്ലം രൂപതയുടെ പാസ്റ്ററല്‍ സെന്ററിലാണ് പുതിയ
ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പഠനമികവിനായി ടാലന്റ് അക്കാഡമിക്കു തുടക്കം
കൊച്ചി: ദളിത് ക്രൈസ്തവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമികവിനും പ്രോത്സാഹനത്തിനുമായി കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ ടാലന്റ് അക്കാഡമിക്കു തുടക്കം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന
2020 ഒക്ടോബർ 12 വാഴ്ത്തപ്പെട്ട കാർലോയുടെ പ്രഥമ തിരുനാൾ…
ലോകം മുഴുവനിലും ഉള്ള യുവജനങ്ങൾക്ക് വേണ്ടിയും മക്കൾ ഇല്ലാത്ത ദമ്പതിമാർക്ക് വേണ്ടിയും പ്രാർത്ഥിക്കാം…. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ കാർളോ അക്യുറ്റിസിനോട് മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കാതിരിക്കില്ല.