വഴുതക്കാട് കാര്‍മല്‍ സ്‌ക്കൂളിലെ ബസ് കണ്ടക്ടറുടെ ആന്മഹത്യ: ഓണ്‍ലൈന്‍ മാധ്യമ വിചാരണകള്‍ വാസ്തവ വിരുദ്ധം

വഴുതക്കാട് കാര്‍മല്‍ സ്‌ക്കൂളിലെ ബസ് കണ്ടക്ടറുടെ ആന്മഹത്യ:  ഓണ്‍ലൈന്‍ മാധ്യമ വിചാരണകള്‍ വാസ്തവ വിരുദ്ധം

തിരുവനന്തപുരം: വഴുതക്കാട് കാര്‍മല്‍ സ്‌ക്കൂളിലെ മുന്‍ ബസ് കണ്ടക്ടറുടെ ആന്മഹത്യയില്‍ സ്‌കൂളിനെതിരായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയ പ്രചരണങ്ങള്‍ വ്യാജമെന്ന് തെളിയുന്നു.

കഴിഞ്ഞ നവംബര്‍ 11 ന് ശശിധരന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആന്മഹത്യ ചെയ്തിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരിക്കെയാണ് മരിച്ചത്. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിന്റെ പേരിലാണ് ആന്മഹത്യയെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.

എന്നാല്‍ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിരമിച്ച സമയത്ത് തന്നെ ശശിധരന് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയതാണെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. മറ്റു വരുമാനമില്ലാത്തതിനാല്‍ എന്തെങ്കിലും ജോലി നല്‍കണമെന്ന ശശിധരന്റെ ആവശ്യം മുന്‍നിര്‍ത്തി കൂടുതല്‍ സഹായകരമാകട്ടെ എന്ന് കരുതിയാണ് പീന്നീട് ജോലി നല്‍കിയതെന്നും സ്‌ക്കുള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ശശിധരന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വാക്യാനിച്ചുകൊണ്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തിരുവന്തപുരത്തെ അറിയപ്പെടുന്ന ക്രൈസ്തവ വിദ്യാലയങ്ങളില്‍ ഒന്നായ കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനെ ആരോപണ വിധേയമാക്കി ക്രൈസ്തവ
സമൂഹത്തെയും സന്യാസിമാരെയും അധിക്ഷേപിക്കുകയാണ് ഉണ്ടായത്.

നിയമപരമായി മുന്നോട്ട് പോകാതെ സമൂഹമാധ്യമങ്ങളില്‍ സ്‌കൂള്‍ അധികൃതരെ അധിക്ഷേപിച്ച മകന്റെ ശ്രമത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. സ്‌ക്കൂള്‍ അധികൃതരെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പണം കൈക്കലാക്കാനുള്ള തന്ത്രമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഹൈന്ദവനായതുകൊണ്ടാണ് തന്റെ പിതാവിന് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയതെന്ന മകന്റെ വാദം സ്‌ക്കൂളിനെയും സന്യാസി സമൂഹത്തെയും വര്‍ഗീയമായി നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഡനീക്കങ്ങള്‍ ഉണ്ടെന്നതിനുള്ള തെളിവാണ് , ഇത്തരം ഗൗരവമേറിയ വിഷയത്തില്‍ സ്‌ക്കുള്‍ അധികൃതര്‍ക്ക് പറയാനുള്ളത് എന്താണെന്ന് അന്വേഷിക്കാതെ ഏകപക്ഷീയമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ പതിവായിരിക്കുന്ന സാഹചര്യത്തില്‍
ഇതുപോലുള്ള ഗൂഡനീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadam onlinenewssuicide

Related Articles

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

സിവില്‍ സര്‍വീസില്‍ വിജയഗാഥയുമായി നിര്‍മല്‍ ഔസേപ്പ്

ആലപ്പുഴ: കഠിനാധ്വാനത്തിന്റെ മറുവാക്കാകുകയാണ് ആലപ്പുഴക്കാരന്‍ നിര്‍മല്‍ ഔസേപ്പ്. എംബിബിഎസ് പാസായതിനു ശേഷമാണ് പുതിയ മേഖലയിലേക്ക് കടന്നു വന്നത്. സിവില്‍ സര്‍വീസ് ഒരു സ്വപ്‌നമായി എന്നും കൂടെയുണ്ടായിരുന്നുവെന്ന് നിര്‍മല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*