Breaking News

വാക്കത്തോണ്‍ നവംബര്‍ ഒന്നിന്

വാക്കത്തോണ്‍ നവംബര്‍ ഒന്നിന്

കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നവംബര്‍ ഒന്നിന് രാവിലെ ഏഴുമണിക്ക് ബിഒടി പാലത്തിന്റെ കിഴക്കേ കവാടത്തില്‍ നിന്നാരംഭിച്ച് പഴയ ഹാര്‍ബര്‍ പാലം വഴി തോപ്പുംപടിയില്‍ സമാപിക്കുന്ന ‘ആരോഗ്യത്തിലേക്കൊരു നടത്തം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാക്കത്തോണ്‍ 2019 മത്സരമല്ല സന്ദേശമാണ്. പങ്കെടുക്കുന്നതില്‍ ഒരാള്‍ക്ക് 25,000 രൂപ വില വരുന്ന ഒരു സ്‌പോര്‍ട്‌സ് സൈക്കിള്‍ നറുക്കെടുപ്പിലൂടെ നല്‍കും.
മറ്റു 10 ഭാഗ്യശാലികള്‍ക്ക് 10 സൈക്കിളും. പ്രായഭേദമേന്യേ സ്ത്രീകളും കുട്ടികളും പുരുഷന്മാരും പങ്കെടുക്കുന്ന വാക്കത്തോണ്‍ 2019ല്‍ ജനപ്രതിനിധികളും ഡോക്ടര്‍മാരും സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9645902575 എന്ന നമ്പറില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Tags assigned to this article:
cochinfatima hospitalwalkathone

Related Articles

സ്മരണകള്‍ സൗഹൃദം ഭരതമയം

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ഭരതിനെ ഓര്‍ക്കുന്നതെന്താണ്? പിന്നീടൊരിക്കലും തമ്മില്‍ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും? ഋതുഭേദങ്ങളില്‍ ഇലപൊഴിയാതെ നില്ക്കുന്ന ഒരൊറ്റ മരമായി ഓര്‍മയില്‍ ഒരു പതിനാറുകാരന്‍ ചെറുക്കന്‍. എന്റെ

പ്രളയം തകർത്ത ഭവനങ്ങളിലേക്ക് അനുഗ്രഹമായി കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിലെ തിരുഹൃദയ ചിത്രങ്ങൾ ഇന്നു കൈമാറും

മഹാപ്രളയം തകർത്ത കുടുംബങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതിനായി കുമ്പളങ്ങി സേക്രട്ഡ് ഹാർട്ട് ഇടവക നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങൾ ഇന്ന് (30/9/2018 ഞായർ ) കൈമാറും. വരാപ്പുഴ,

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*