വാക്‌സിൻ ആദ്യ വിതരണം ഇന്ത്യയിൽ; കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല.

വാക്‌സിൻ ആദ്യ വിതരണം ഇന്ത്യയിൽ; കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല.

 

ന്യൂഡൽഹി :സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ  ആദാർ പുനാവാല അറിയിച്ചു.

അതേസമയം, കോവിഡ് വാക്‌സിൻ കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല. മുതിർന്നവരിലും കുട്ടികളിലും പരീക്ഷണം നടത്താത്തതാണ്  കാരണം. 18 വയസിൽ താഴെയുള്ളവർക്കും 65 വയസിൽ മുകളിൽ ഉള്ളവർക്കും വാക്‌സിൻ നൽകില്ലെന്നാണ് നിലവിലെ തീരുമാനം.

ഇന്ത്യയിലെ കോവിഡ് രോഗബാധ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി  നരേന്ദ്ര മോദി സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച്‌ കോവിഡ് വാക്‌സിൻ ഉല്പാദനം നേരിട്ട് വിലയിരുത്തിയിരുന്നു.

കോവിഡ് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തീകരിക്കുമെന്ന്  സി ഇ ഒ  ആദാർ പുനാവാല പറഞ്ഞു.

ഓസ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനകയുമായി  ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. കോവിഷീൽഡ്‌ എന്ന പേരിലായിരിക്കും വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുക. ആദ്യഘട്ടത്തിൽ ജനുവരി -ഫെബ്രുവരി മാസത്തോടെ 10-15ദശലക്ഷം ഡോസ് വാക്‌സിനുകൾ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.


Tags assigned to this article:
Covid vaccine

Related Articles

അഴീക്കോട്-മുനമ്പം ജങ്കാര്‍:ചരമവാര്‍ഷികം ആചരിച്ചു

കോട്ടപ്പുറം: ഒരു വര്‍ഷക്കാലമായി നിര്‍ത്തിവച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. എറിയാട്

സാമൂഹ്യഅടുക്കള: അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ അടുക്കളകളുടെ പ്രവര്‍ത്തനം ഔചിത്യപൂര്‍വം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പ്രത്യേകം താല്‍പര്യംവച്ച് ആര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അര്‍ഹരായവര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്കും

‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്

എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*