വാതപ്പനിയും വാല്‍വുകളും

വാതപ്പനിയും വാല്‍വുകളും
ഡോ. ജോര്‍ജ് തയ്യില്‍  
                     സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലം തൊണ്ടവേദനയുണ്ടാകുന്ന കുട്ടികളില്‍ ഏകദേശം മൂന്നു ശതമാനത്തിനു മാത്രമാണ് വാതപ്പനി (റുമാറ്റിക് ഫീവര്‍) വരുന്നത്. ഉള്ളില്‍ പ്രവേശിക്കുന്ന ബാക്ടീരിയ തൊണ്ടയുടെ ഇരുപാര്‍ശ്വങ്ങളിലും സ്ഥിതിചെയ്യുന്ന ടോണ്‍സിലുകളെയാണ് ആക്രമിച്ചു  കീഴടക്കുന്നത്. അതോടെ ടോണ്‍സിലുകളും അവയോട് ബന്ധപ്പെട്ടു കിടക്കുന്ന ലസികാഗ്രന്ഥികളും വിങ്ങുകയും തടിക്കുകയും ചെയ്യുന്നു. ഈ സമയം ഉള്ളില്‍ക്കടന്ന ബാക്ടീരിയകളെ തുരത്തുവാന്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സജീവമാകുന്നു. അതോടെ അവക്കെതിരായി സവിശേഷതരം ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ ആന്റിബോഡികളുടെ പ്രതിപ്രവര്‍ത്തനം മൂലം കൈകാല്‍ മുട്ടുകള്‍ വിങ്ങുകയും അതീവവേദനയുളവാകുകയും ചെയ്യുന്നു. വാതപ്പനി ഗുരുതരമായ അവസ്ഥയില്‍ പരിപൂര്‍ണ വിശ്രമവും സമുചിതമായ ചികിത്സയും ലഭിക്കാതെ വന്നാല്‍ ആന്റിബോഡികള്‍ ഹൃദയത്തെ അക്രമണവിധേയമാക്കുന്നു. വാതപ്പനി വന്ന 50 ശതമാനം കുട്ടികളില്‍ അത് ഹൃദയത്തെ ബാധിക്കുന്നതായി തെളിയുന്നു.
                     റുമാറ്റിക് ഫീവറിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഗുരുതരവുമായ പ്രത്യാഘാതം ഹൃദയവാല്‍വുകള്‍ക്ക് വന്നുഭവിക്കുന്ന സമൂലമായ വീക്കമാണ്. ഒപ്പം ഹൃദയപേശികള്‍ക്കും (മയോകാര്‍ഡൈറ്റിസ്) ഹൃദയ സഞ്ചിക്കും (പെരികാര്‍ഡൈറ്റിസ്) പരിക്കുകളേല്‍ക്കുന്നു. ഹൃദയവാല്‍വുകളുടെ ഘടനക്കും ആകൃതിക്കും സംഭവിക്കുന്ന വൈകല്യങ്ങളാണ് പിന്നീട് രോഗിയെ മരണത്തിലേക്ക് വലിച്ചിഴക്കുന്നത്. രണ്ടുവിധമാണ് വാല്‍വുകള്‍ക്ക് ഘടനാപരിവര്‍ത്തനമുണ്ടാകുന്നത്. ആദ്യത്തേത്, വാല്‍വുകളുടെ അരികുകള്‍ തമ്മില്‍ പറ്റിപ്പിടിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. ചുരുങ്ങിയ വാല്‍വ് ആവശ്യാനുസരണം തുറക്കാതെ വന്നാല്‍ രക്തസഞ്ചാരം ദുഷ്‌കരമായി രോഗലക്ഷണങ്ങളുണ്ടാകുന്നു. രണ്ടാമത്തെ അവസ്ഥയില്‍ വാല്‍വുകള്‍ സമൂലമായി ശോഷിക്കുന്നതുകൊണ്ട് അവയുടെ ദൈര്‍ഘ്യം കുറയുകയും ആവശ്യാനുസരണം അടക്കുകയും ചെയ്യുന്നു. തന്മൂലം രക്തം പിന്‍ദിശകളിലേക്ക് തിരിഞ്ഞൊഴുകുന്നു. ഹൃദയത്തിലെ പ്രധാനപ്പെട്ട മൂന്നു വാല്‍വുകളെയും ഈ വൈകല്യങ്ങള്‍ ബാധിക്കാം. ഉടനടി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ രോഗികളുടെ മരണമാകാം അനന്തരഫലം.

 


Related Articles

ആഹാര ക്രമീകരണം കുട്ടികളില്‍

കുട്ടികളെയും കൗമാരപ്രായക്കാരെയും ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ എങ്ങനെ രക്ഷപ്പെടുത്താം? പെട്ടെന്ന്‌ വളര്‍ന്ന്‌ വലുതാകണമെന്ന ആര്‍ത്തിയോടെ കുട്ടികള്‍ക്ക്‌ കിട്ടാവുന്നതെന്തും കൊടുക്കാമോ? അമേരിക്കന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌സിന്റെ

വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും

മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന

വേണം ഒരു പുത്തന്‍ സ്ത്രീസംസ്‌കാരം

അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് 8 ലോകമെമ്പാടും ആചരിക്കപ്പെട്ടു. സ്ത്രീത്വത്തെ മഹത്വീകരിക്കാനും അവരുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഒരു ദിവസം. തലമുറകളിലൂടെ സമരംചെയ്ത് കൈവന്ന ലിംഗസമത്വം സ്ത്രീകളുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*