Breaking News

വാതപ്പനിയെ പ്രതിരോധിക്കാം

വാതപ്പനിയെ പ്രതിരോധിക്കാം
ലോകത്തിലാകമാനം ഏതാണ്ട് 330 ലക്ഷം പേര്‍ക്ക് വാതജന്യ ഹൃദ്രോഗമുണ്ട്. പ്രതിവര്‍ഷം 2.75 ലക്ഷം പേര്‍ വാതജന്യഹൃദ്രോഗം മൂലം മരിക്കുന്നു. വികസിത രാജ്യങ്ങളില്‍ റുമാറ്റിക്ഫീവര്‍ ഏതാണ്ട് തുടച്ചുമാറ്റപ്പെട്ടുവെന്ന് പറയാം. അവിടങ്ങളിലെ വൃത്തിയുള്ള അന്തരീക്ഷവും ശുചിത്വമുള്ള പരിസരങ്ങളും കൃത്യമായ ചികിത്സയും ഇതിനു കാരണമായി. എന്നാല്‍ ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇപ്പോഴും വാതപ്പനി ഒരു മഹാമാരിയായിത്തുടരുന്നു. ഇന്ത്യയില്‍ വാതപ്പനിമൂലമുള്ള ഹൃദ്രോഗം ആയിരത്തില്‍ 26 പേര്‍ക്ക് എന്ന തോതില്‍ കാണുന്നു. എന്നാല്‍ കേരളത്തില്‍ വാതപ്പനിയെത്തുടര്‍ന്നുള്ള ഹൃദയാഘാതം ഏതാണ്ട് നിയന്ത്രണവിധേയമായി എന്നു പറയാം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയരുടെ മികച്ച ശുചിത്വബോധവും ആരോഗ്യ അവബോധവും കൃത്യമായ ചികിത്സയും ഇതിനു കാരണമായി.
വാതപ്പനി വരാതിരിക്കാന്‍ എന്തു ചെയ്യണം? വീടും പരിസരവും അന്തരീക്ഷവും ശുചിയായി സൂക്ഷിക്കണം. ഇത് രോഗങ്ങളുടെ സംക്രമണം തടയുന്നു. ജലദോഷത്തെ തുടര്‍ന്ന് തൊണ്ടവേദനയും പനിയുമുണ്ടായാല്‍ ഉടന്‍ ചികിത്സ ചെയ്യുക. പൂര്‍ണവിശ്രമവും ആന്റിബയോട്ടിക് ചികിത്സയും നടത്തുക. സന്ധിവീക്കം ഗുരുതരമായാല്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവരും. റുമാറ്റിക് ഫീവറിന് പെനിസിലിന്‍ ഗുളികകളോ കുത്തിവയ്‌പോ ആവാം. പെനിസിലിന്‍ അലര്‍ജിയുള്ളവര്‍ക്ക് മറ്റു ഔഷധങ്ങള്‍ ഉപയോഗിക്കാം. വൈദ്യനിര്‍ദേശങ്ങള്‍ക്ക് പൂര്‍ണമായി വിധേയമാകുക. വാതപ്പനി ഹൃദയത്തെ ബാധിച്ചിട്ടില്ലെങ്കില്‍ 18 വയസുവരെയോ 5 വര്‍ഷമോ പ്രതിരോധ കുത്തിവയ്പുകളോ ഗുളികകളോ എടുക്കണം. വാതപ്പനിയോടൊപ്പം ഹൃദയവീക്കവുമുണ്ടെങ്കില്‍ 25 വയസു വരെയാണ് കുത്തിവയ്പ് എടുക്കേണ്ടത്. 25-ാമത്തെ വയസില്‍ വാതജന്യ ഹൃദ്രോഗം രോഗനിര്‍ണയം ചെയ്താല്‍ ആജീവനാന്തമോ ഓരോരുത്തരുടെയും പ്രത്യേക സാഹചര്യങ്ങള്‍ അനുസരിച്ചോ തുടര്‍ന്ന് കുത്തിവയ്പുകള്‍ എടുക്കണം. ഹൃദയ വാല്‍വുകളുടെ ശസ്ത്രക്രിയ നടത്തിയതിനുശേഷവും പ്രതിരോധ നടപടികള്‍ തുടരണം.

Related Articles

കോവിഡ് കാലത്തെ ഹൃദയം

ഡോ. ജോര്‍ജ് തയ്യില്‍ കൊവിഡ്-19 വ്യാപനത്തിനു ശേഷം കേരളത്തിലെ ആശുപത്രികളില്‍ പുതുതായി ഹാര്‍ട്ടറ്റാക്കുമായി എത്തുന്നവരുടെ സംഖ്യ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍

പേരക്കയുടെ ഗുണം

ധാരാളം ഔഷധഗുണമുള്ള ഫലമാണ് പേരക്ക. രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പേരക്ക നല്‍കുന്ന സഹായം ചില്ലറയല്ല. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹത്തെയും കൊളസ്‌ട്രോളിനെയും പ്രതിരോധിക്കുവാനും ഈ ഫലത്തിനു കഴിയും. വൈറ്റമിന്‍

രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കി മാറ്റിയ ഴാങ്ങ് ഡൊമിനിക് ബോബി

  ലോക്ഡ് ഇന്‍ സിന്‍ഡ്രോം അങ്ങനെയുമൊന്നുണ്ട്. കണ്‍പോളകള്‍ മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചു കിടക്കുന്ന അവസ്ഥ. മസ്തിഷ്‌കത്തിലെ സെറിബ്രോ മെഡുല്ലോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*