വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച് ഷെയറിംഗ് ലൈബ്രറി

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച് ഷെയറിംഗ് ലൈബ്രറികോട്ടപ്പുറം: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വീടുകളില്‍ കുടുങ്ങിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ പുത്തന്‍വേലിക്കര റസിഡന്‍സ് സമിതിക്ക് അഭിനന്ദനപ്രവാഹം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ വായന ഏറെ പ്രയോജനകരമായെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സമിതി പ്രസിഡന്റ് പി.ജെ. തോമസിന്റെ നേതൃത്വത്തില്‍ 15ഓളം റസിഡന്‍സ് അസോസിയേഷനുകലില്‍ ‘ഷെയറിംഗ്’ ലൈബ്രറി ആരംഭിച്ചാണ് കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവന്നത്. പോലീസും റസിഡന്‍സും കൂടെ കുട്ട്യോളും എന്ന് നാമകരണം ചെയ്ത ഷെയറിംഗ് ലൈബ്രറി പുത്തന്‍വേലിക്കര പഞ്ചായത്തിലെ 15 ഓളം റസിഡന്‍സില്‍ വിജയകരമായി നടപ്പാക്കി. പുത്തന്‍വേലിക്കര സി ഐ ജോബി തോമസ്, ജനമൈത്രി പോലീസ് എസ്‌ഐ ടി.ആര്‍. ഗില്‍സ്, കൃഷി ഓഫീസര്‍ അശ്വതി. ആര്‍. സമിതി പ്രസിഡന്റ് പി.ജെ തോമസ് എന്നിവര്‍ സംബന്ധിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*