വാരിക്കുഴിയിലെ കൊലപാതകത്തിൻറെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു

by admin | March 9, 2019 5:00 am

വാരിക്കുഴിയിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രം ഫാ വിൻസൻറ് കൊമ്പന. ചിത്രത്തിലെ നായകനായ വൈദികൻറെ കഥാപാത്രം അവതരിപ്പിക്കുന്നത് പുതുമുഖ നടൻ അമിത് ചക്കാലക്കലാണ്. അരയംതുരുത്ത് എന്ന കൊച്ചു ഗ്രാമവും ആ ഗ്രാമത്തിലെ ഇടവക വികാരിയും നാട്ടുകാരെയും ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലെ കഥയെ രൂപപ്പെടുത്തുന്നത്. ലാൽ ബഹദൂർ ശാസ്ത്രി എന്ന സിനിമയുടെ സംവിധായകൻ രജീഷ് മിഥിലയാണ് വാരിക്കുഴിയിലെ കൊലപാതകം സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ സംവിധായകനും നിർമ്മാതാവും നടനുമായ ദിലീഷ് പോത്തൻ ശ്രദ്ധേയമായ വേഷം ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നു. ഉദ്യോഗജനകമായ കഥാതന്തുവിലൂടെ പ്രയാണം ചെയ്യുന്ന സിനിമ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നുണ്ട്. സുധീഷ് കോളതോടിയും, ഷിബു ദേവദത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾ ചേർന്നൊരുക്കിയ സിനിമ ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്ത് വിജയത്തിലേക്ക് കുതിക്കുകയാണ്. അമിത് ചക്കാലക്കൽ ആദ്യമായി നായക വേഷത്തിലേക്ക് വരുന്ന സിനിമയാണ് വാരിക്കുഴിയിലെ കൊലപാതകം. വളരെ ഗൗരവകരമായ കഥ ഹാസ്യം ചാലിച്ച് അവതരിപ്പിച്ച രജീഷ് മിഥിലയുടെ സംവിധായക മികവും ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. തീയേറ്ററിൽ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൻറെ അണിയറപ്രവർത്തകർ വാരിക്കുഴിയിലെ കൊലപാതകം പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ്.

Source URL: https://jeevanaadam.in/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%a4/