വാര്‍ധക്യകാല രോഗങ്ങള്‍

പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര് വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍ കഷ്ടപ്പാടുകള്‍ കൂടുന്നു. അമേരിക്കപോലുള്ള വികസിത രാജ്യത്ത് പോലും 65 വയസിന് മുകളിലുള്ള 45 ശതമാനം പേര് സാമ്പത്തിക പരാധീനതകള്‍ മൂലം കൃത്യമായ ചികിത്സ പോലും ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയിലാകുമ്പോള്‍ ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്തിന്റെ കാര്യം പറയണോ? ആരോഗ്യ ഇന്‍ഷുറന്‍സും സോഷ്യല്‍ ഇന്‍ഷുറന്‍സും എല്ലാവര്‍ക്കുമില്ലാത്ത ഇന്ത്യയില്‍ മക്കളുടെ സഹായം കൂടി നഷ്ടമായാല്‍ വാര്‍ദ്ധക്യകാലം നരക തുല്യമാകുകയും ചെയ്യും. ഏതൊക്കെയാണ് വാര്‍ദ്ധക്യകാലത്ത് ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍? സന്ധിവാതം, ഹൃദ്രോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, മറവി രോഗം, അസ്തിക്ഷയം, പ്രമേഹബാധ, വീഴ്ചയും അപകടങ്ങളും, വിഷാദരോഗം ഇവയൊക്കെ തന്നെയാണ് വയോധികരെ കാത്തിരിക്കുന്ന പ്രധാന രോഗാവസ്ഥകള്‍. വൃക്കരോഗവും സ്ട്രോക്കും ഇക്കൂടെ ഉള്‍പ്പെടുത്താം.
വയോധികരെ പിടികൂടുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗാവസ്ഥ സന്ധിവാതങ്ങളാണെന്ന് പറയാം. 49.7 ശതമാനം പേര്‍ക്കും ഇത് ബാധിക്കുന്നു. ഒരു ആയൂഷ്ക്കാലം ചെയ്തുകൂട്ടിയ അധ്വാനത്തിന്റെ പരിണത ഫലങ്ങള്‍ സന്ധികളിലുണ്ടാക്കിയ ആഘാതങ്ങളാണ് ഇതിന് കാരണം. വാര്ദ്ധക്യകാലത്തെ ഏറെ ദുസ്സഹമാക്കുന്ന രോഗാതുരതയാണിതെന്ന് പറയാം. ആയൂര്‍വേദത്തിലെ ഉഴിച്ചിലും പിഴിച്ചിലും തുടങ്ങി. മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വരെ ഇതിനുള്ള പരിഹാരമായുണ്ട്. കശേരുക്കളിലെ തേയ്മാനം കലശലായിട്ടുണ്ടാകുന്ന നടുവേദനയ്ക്കുമുണ്ട് തിരുമ്മു ചികിത്സയും ശസ്ത്രക്രിയയും. ചട്ടുകയും ചടഞ്ഞും നടന്നു തീര്‍ക്കുന്ന വാര്‍ദ്ധക്യകാലം ഏറെ ക്ലേശകരമാണ്. സത്യം പറയട്ടെ, വാര്‍ദ്ധക്യദശയില്‍ ഉണ്ടാകുന്ന സന്ധിരോഗങ്ങള്‍ക്ക് ശാശ്വതമായ യാതൊരു പ്രതിവിധിയുമില്ല. ധാതുസംയുക്തങ്ങള് നഷ്ടപ്പെട്ട് ബലക്ഷയം സംഭവിച്ച അസ്ഥികളെ പുനരുദ്ധരിക്കാന്‍ കൃത്യമായ ചികിത്സകള്‍ ഒന്നും ഇല്ല. സമീകൃതമായ ഭക്ഷണശൈലിയും കൃത്യവും ഊര്‍ജ്ജസ്വലവുമായ വ്യായാമ പദ്ധതിയും വയോധികരുടെ ജീവിതം അനായാസകരമാക്കും. എന്നാല്‍ വ്യായാമ മുറകള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രമേ അനുവര്‍ത്തിക്കാവൂ.
Related
Related Articles
വിശ്വാസിയുടെ പൗരബോധം
സീസറിനുള്ളത് സീസറിനു നല്കാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും ഊട്ടുസദ്യകളും മതപഠനകേന്ദ്രങ്ങളും കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, യഥാർത്ഥ ദൈവബോധത്തിനുമാണ്. കൊറോണ
തപസുകാലം ഒന്നാം ഞായര്‍
First Reading: Genesis 9:8-15 Responsorial Psalm: Psalm 25:4-5, 6-7, 8-9 Second Reading: 1 Peter 3:18-22 Gospel Reading: Mk 1:12-15 തപസുകാലം ഒന്നാം ഞായര്‍ പുണ്യമായ ഒരു കാലത്തിലൂടെയാണ് സഭയും സഭാമക്കളും കടന്നു
റോമൻ കത്തോലിക്ക സഭക്ക് 13 പുതിയ കർദ്ദിനാള്ന്മാർ
ഫ്രാൻസീസ് പാപ്പാ ഇന്ന് 13 അർത്ഥികളെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തി. ഇതോടെ ആഗോളസഭയിലെ ആകെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയർന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ