വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത് പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ് വാലന്റൈന്റെ തലയോട്ടിയായിരുന്നു അത്. തലയോട്ടി ഉപയോഗിച്ച് സെന്റ് വാലന്റൈന്റെ രൂപം സാങ്കേതിക വിദഗ്ദ്ധര്‍ രൂപപ്പെടുത്തുകയായിരുന്നു. ത്രീ ഡി മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബ്രസീലിലെ ഗ്രാഫിക് ഡിസൈനര്‍ സിസറോ മൊറായിസ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്റെ നേതൃത്വത്തിലുള്ള സംഘം വാലന്റൈന്റെ രൂപം വികസിപ്പിച്ചത്. ചിത്രങ്ങളില്‍ കാണുന്നതിനെക്കാള്‍ ഏറെ ചെറുപ്പമായിരുന്നു വാലന്റൈന്‍ എന്നാണ് കണ്ടെത്തിയത്.
ഫെബ്രുവരി 14 നാണ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. എന്നാല്‍ വാലന്റൈന്‍ നാമധാരികള്‍ ഒരാളായിരുന്നില്ല എന്നു കണ്ടെത്തിയിട്ടുണ്ട്. വാലന്റീനസ് എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഈ പേരുണ്ടായിട്ടുള്ളത്. ശക്തന്, ഗുണവാന്‍ എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. എ. ഡി രണ്ടാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയില്‍ ഈ പേര് പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്നു. നിരവധി ക്രൈസ്തവ രക്തസാക്ഷികളെ ഈ പേരുപയോഗിച്ച് സംബോധന ചെയ്തതായും ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
എ. ഡി 270ല്‍ ജീവിച്ചിരുന്ന സന്യാസിയെയാണ് റോമന്‍ കത്തോലിക്ക സഭ ആദ്യം വിശുദ്ധനായി അംഗീകരിച്ചത് (സെന്റ് വാലന്റൈന്‍ ഓഫ് റോം). റോമന്‍ ചക്രവര്‍ത്തിയും ക്രൈസ്തവവിരുദ്ധനുമായ ക്ലോഡിയസ് രണ്ടാമന് ചക്രവര്‍ത്തിയുടെ കാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട ഒരു പുരോഹിതനായിരുന്നു വാലന്റൈന്‍ എന്ന് ചില രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം മറ്റൊരു വാലൈന്റൈനിനെയും ഒരു റോമന്‍ ചക്രവര്‍ത്തി ശിരച്ഛേദം ചെയ്തു. 1861 ല്‍ സ്പെയിന്‍കാരനായ ഡൊമിനിക്കന്‍ സന്യാസിയെ വിയറ്റ്നാമില്‍ ശിരച്ഛേദം ചെയ്തിരുന്നു. വാലന്റൈന്‍ ഓഫ് ബെറിയോ-ഓച്ച എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തെ 1988ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. എ. ഡി 827ല്‍ 40 ദിവസം മാത്രം പാപ്പായുടെ സിംഹാസനത്തിലിരുന്ന മറ്റൊരു വാലന്റൈനും ഉണ്ടായിരുന്നു.
പ്രണയദിനത്തിലെ വാലന്റൈന്‍ മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധനാണെന്നാണ് പൊതുവേ കരുതുന്നത്. യുദ്ധപ്രേമിയായ ക്ലോഡിയസ് ചക്രവര്‍ത്തി സൈന്യത്തെ കൂടുതല്‍ ശക്തമാക്കാനായി രാജ്യത്ത് വിവാഹം നിരോധിച്ചു. പ്രണയവും വിവാഹവുമാണ് യുവാക്കളെ സൈന്യത്തില്‍ ചേരാന്‍ വിമുഖരാക്കുന്നതെന്നായിരുന്നു അദ്ദേഹം വിലയിരുത്തിയത്. വിവാഹം കഴിഞ്ഞാല്‍ യുവാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുദ്ധത്തില്‍ വീര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്നദ്ദേഹം കരുതി. ഈ കാലഘട്ടത്തില്‍ യുവതീയുവാക്കളുടെ രക്ഷകനായി മാറിയത് വാലന്റൈന്‍ ആയിരുന്നു. അദ്ദേഹം രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ തടവിലാക്കി. തടവറയിലായിരുന്ന വാലന്റൈന്‍ ജയില്‍മേധാവിയുടെ അന്ധയായ മകള്‍ക്ക് പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ കാഴ്ച നല്‍കിയെന്നും ഇതില്‍ കുപിതനായ ചക്രവര്‍ത്തി വാലന്റൈനെ വധിക്കുകയുമായിരുന്നുവെന്നാണ് പാരമ്പര്യം. വധിക്കുവാനായി കൊണ്ടുപോകുന്നതിനു മുമ്പായി `എന്നു നിന്റെ വാലന്റൈന്‍’ എന്നൊരു കുറിപ്പ് അദ്ദേഹം ജയിലറുടെ മകള്‍ക്ക് എഴുതിവച്ചിരുന്നുവെന്നും കഥയുണ്ട്.
വാലന്റൈന്റെ മരണത്തിനു ശേഷം ആയിരത്തോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചൗസര്‍ (ദ കാന്റര്‍ബറി ടെയ്ല്‍സ്) തന്റെ “Parlement of Foules” എന്ന കവിതയില്‍ പക്ഷികളുടെ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ സെന്റ് വാലന്റൈന്റെ പേരുപയോഗിച്ചു. ഇതിനു ശേഷമാണ് പ്രണയത്തിനും സ്നേഹത്തിനും വേണ്ടി സ്വന്തം ജീവന് ബലി നല്കിയ വാലന്റൈന്‍ പുണ്യാളന്റെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും പ്രണയം ആഘോഷിക്കാന്‍ ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
Related
Related Articles
പാക്കിസ്ഥാനില്‍ ട്രെയിന്‍ തീപിടിച്ച് 65 മരണം
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കു പോയിരുന്ന ട്രെയിന്‍ തീപിടിച്ച് 65 പേര് മരിച്ചു. 30 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ട്രെയിനിനുള്ളില്‍
മുനമ്പം ബോട്ടപകടം: ആർച്ച് ബിഷപ്പ് സൂസൈപാക്യം സന്ദർശിച്ചു
മുനമ്പം ബോട്ടപകടത്തിൽ ഒമ്പത് പേരെ കാണാതായിരുന്നു. മുനബത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി
മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം
വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134