വാല്‍വുകളുടെ അപചയവും രോഗലക്ഷണങ്ങളും

വാല്‍വുകളുടെ അപചയവും രോഗലക്ഷണങ്ങളും

ഡോ. ജോര്‍ജ് തയ്യില്‍

വാതപ്പനിമൂലം ഘടനാപരിവര്‍ത്തനം സംഭവിച്ച വാല്‍വുകള്‍ ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ ഏറെയാണ്. ഹൃദയ അറകളിലൂടെയുള്ള രക്തപര്യയനം നിര്‍വിഘ്‌നം സംഭവിച്ചാലേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം നടക്കുകയുള്ളൂ. ഓക്‌സീകരണം സംഭവിച്ച് ശുദ്ധീകരിക്കപ്പെട്ട രക്തം ശ്വാസകോശങ്ങളില്‍ നിന്ന് ധമനിയിലൂടെ ഇടത്തെ മേലറയില്‍ എത്തിച്ചേരുന്നു. അവിടെ നിന്ന് മൈട്രല്‍ വാല്‍വ് വഴി ഇടത്തെ കീഴറയില്‍ എത്തുന്നു. ഈ കീഴറയില്‍ നിന്നുത്ഭവിക്കുന്ന മഹാധമനി വഴിയാണ് ശുദ്ധരക്തം ശരീരത്തിന്റെ നാനാഭാഗങ്ങളിലെത്തിച്ചേര്‍ന്ന് പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും നല്‍കുന്നത്. ശരീര കോശങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും സദാസമയവും വേണം. കോശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അശുദ്ധരക്തം ഓക്‌സീകരണത്തിനായി വീണ്ടും ശ്വാസകോശങ്ങളിലെത്തിച്ചേരുന്നതു വലത്തെ ഹൃദയ അറകളിലൂടെയാണ്. ഹൃദയ അറകളിലൂടെയുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്നത് വാല്‍വുകളാണ്. വാതപ്പനി മൂലം ഈ വാല്‍വുകള്‍ക്ക് പരിക്കുകളേല്‍ക്കുന്നതിലൂടെ രോഗിക്ക് ദുസഹമായ രോഗലക്ഷണങ്ങളും ഉണ്ടാകുന്നു. രക്തപ്രവാഹം ചുരുങ്ങിയ വാല്‍വിലൂടെ സുഗമമാകാതെ വന്നാല്‍ രക്തം പിന്‍ദിശകളില്‍ കെട്ടിക്കിടന്ന് ശ്വാസതടസം, നെഞ്ചിലസ്വാസ്ഥ്യം, നീര്‍ക്കോള്, നെഞ്ചിടിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാക്കുന്നു. പിന്‍ദിശകളിലുള്ള അറകള്‍ വീര്‍ത്തു തടിക്കുന്നു. അവസാനം അവയുടെ സങ്കോചശേഷി ക്ഷയിക്കുന്നു. ഹൃദയ അറകള്‍ വീര്‍ത്തുവലുതായി സങ്കോച വികസന പ്രക്രിയ അവതാളത്തിലാകുന്നു. താളം തെറ്റിയ നെഞ്ചിടിപ്പ്, കലശലായ ശ്വാസതടസം, നീര്‍ക്കോള്, തളര്‍ച്ച, ശേഷിക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ തീവ്രമായി രോഗി ശയ്യാബദ്ധമാകുന്നു. ഇവിടെ ഔഷധവിധി പോരാതെ വന്നാല്‍ വാല്‍വുകള്‍ റിപ്പയര്‍ ചെയ്യുകയോ മാറ്റിവയ്ക്കുകയോ വേണം. കൃത്യസമയത്ത് രോഗതീവ്രത നിര്‍ണയിച്ച് ചികിത്സിച്ചില്ലെങ്കില്‍ രോഗി ശയ്യാബദ്ധമാകുന്നു.

Related Articles

ഹാര്‍ട്ടറ്റാക്കിനുശേഷം സ്‌ട്രെസ് മാനേജ്‌മെന്റ് തെറാപ്പി

1984ല്‍ ബൊഹാച്ചിക് ഹാര്‍ട്ടറ്റാക്കുണ്ടായ നിരവധി രോഗികളെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പഠനം ശ്രദ്ധയാകര്‍ഷിക്കുന്നു. അറ്റാക്കിനു ശേഷം വ്യായാമ പദ്ധതികള്‍ സംവിധാനം ചെയ്ത് രോഗികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. ഒരുകൂട്ടരില്‍

മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു

മോൺ ജോർജ് റാറ്റ്സിങ്‌റോടൊപ്പം ഒരു ദിവസം

ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*