Breaking News

വാളയാര്‍ കേസ് പ്രോസിക്യൂഷനെതിരെ കോടതി

വാളയാര്‍ കേസ് പ്രോസിക്യൂഷനെതിരെ കോടതി

പാലക്കാട്: വാളയാറിലെ സഹോദരിമാരായ ദളിത്‌പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെയും മൊഴിപ്പകര്‍പ്പിലെയും വിവരങ്ങള്‍ പുറത്ത്. 2017 ജനുവരി 13ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 13 വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും വെച്ചാണ്. 2016 ഏപ്രില്‍ മാസം മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നു തന്നെയാണ് കുറ്റപത്രത്തില്‍ പറയുന്നത്. മൃതദേഹം പരിശോധിച്ച ഫോറന്‍സിക് അസിസ്റ്റന്റ് സര്‍ജനും കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി നല്‍കി. പീഡനവിവരം കുട്ടി മരിക്കുന്നതിനു മുമ്പ് ബന്ധുക്കള്‍ അറിഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ സ്വാധീനത്തെ ഭയന്ന് ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്ന് രണ്ടാനച്ഛനും മൊഴി
നല്‍കി.
കേസില്‍ 57 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ പലതവണ പെണ്‍കുട്ടികളുടെ വീട്ടിലേക്ക് എത്തുന്നത് കണ്ടുവെന്ന് 10 പേര്‍ മൊഴി നല്‍കി. പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന 7 പേരുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൂത്തകുട്ടി മരിച്ച ദിവസം മുഖം മറച്ച് വീട്ടില്‍ നിന്ന് രണ്ട് പേര്‍ പുറത്തേക്കുപോയെന്ന ഇളയകുട്ടിയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതിനാല്‍ ശരീരത്തില്‍ മുറിവുണ്ടാകുന്നെന്ന് പെണ്‍കുട്ടി പറഞ്ഞതായുള്ള കൂട്ടുകാരിയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.
വാളയാറിലെ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ വെറുതേ വിട്ടതോടെയാണ് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായത്. കേസിലെ അഞ്ച് പ്രതികളില്‍ നാലുപേരെയും പാലക്കാട് പോക്‌സോ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. അതേസമയം പ്രതികളെ വെറുതേ വിട്ടതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആരോപണങ്ങളും ശക്തമാണ്.
പീഡനത്തിനിരയായ ശേഷം ഇളയകുട്ടി മരിച്ച സംഭവത്തില്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതക സാധ്യത അന്വേഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. സാക്ഷികളില്‍ പത്തു പേര്‍ കൂറുമാറിയെന്നും കോടതി പറഞ്ഞു.
പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷിമൊഴികളില്‍ പലതിനും പരസ്പരബന്ധമില്ല. ശാസ്ത്രീയ തെളിവുകള്‍ പലതും ഹാജരാക്കാനായില്ല. കുട്ടി പ്രതിയുടെ വീട്ടില്‍ പോയെന്ന് തെളിയിക്കാനെ ആയുള്ളൂ. ആത്മഹത്യാസാധ്യത അന്വേഷിക്കാതിരുന്നത് ഗുരുതരവീഴ്ചയാണ്. സാഹചര്യ തെളിവുകള്‍ പോലും വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


Tags assigned to this article:
child abusekeralaWALAYAR

Related Articles

ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്

നിദ്രയില്‍ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാള്‍ ഉറക്കത്തില്‍ മരണപ്പെട്ടു എന്ന് വായിക്കാറില്ലേ? പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉറക്കത്തിലാണ് മരണപ്പെട്ടത്. നിദ്രാനേരത്തെ മരണത്തിനുള്ള

കടലില്‍ വലിയ തിരകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം:  ഇന്ന് വൈകുന്നേരം 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ

ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം

കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*