Breaking News

വാളയാര്‍ സംഭവത്തില്‍ യുവജന ധാര്‍മികസമരം

വാളയാര്‍ സംഭവത്തില്‍ യുവജന ധാര്‍മികസമരം

എറണാകുളം: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടത് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു.
എറണാകുളം വഞ്ചി സ്‌ക്വയറില്‍ കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെട്ടുപോകുന്ന അവസ്ഥ. ഏറ്റവും കുറ്റകരമായ സ്ഥിതിവിശേഷമാണിത്.
വാളയാറില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരിച്ച പെണ്‍കുട്ടികള്‍ നമ്മുടെ സഹോദരിമാരും കുഞ്ഞുങ്ങളുമാണ്. അവരെ മരണത്തിലേക്ക് തള്ളിവിട്ടവരെ ശിക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ല. പാവങ്ങളെ രക്ഷിക്കാന്‍ ചുമതലയുള്ളവര്‍ അവരെ ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടേണ്ട കുറ്റവാളികള്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. കോടതികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും നീതിനിഷേധിക്കപ്പെടുകയാണ്. ഏറ്റവും ദുഃഖകരമായ സ്ഥിതിയാണിത്. വ്യക്തിമഹത്വം എക്കാലത്തും അംഗീകരിക്കപ്പെടണം. അത്തരക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ രാജ്യം രൂപപ്പെടുത്തിയ നേതാക്കള്‍ ഈ രാജ്യത്തെക്കുറിച്ച് കണ്ടിരുന്ന സ്വപ്‌നങ്ങള്‍ വൃഥാവിലാകുകയാണോ എന്നു സംശയിക്കണം.
അമ്മമാര്‍ക്ക് രാജ്യത്ത് നിര്‍ഭയമായും ശിരസ് കുനിക്കാതെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. വാളയാര്‍ കേസിലെ നീതിനിഷേധത്തിനെതിരെ പ്രതിഷേധം ശക്തമാകണം. സംസ്ഥാനത്തെ പൊലീസ് വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി കൂടുതല്‍ ഔചിത്യപൂര്‍വം പ്രവര്‍ത്തിക്കണം. നമ്മുടെ നീതിന്യായ സംവിധാനം കൂടുതല്‍ മഹത്വത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കണം. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും
മുന്നോട്ടുവന്നിട്ടുള്ള കെസിവൈഎം പ്രസ്ഥാനത്തെ
ഇത്തരത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതില്‍ അഭിനന്ദിക്കുന്നതായും ഷാജി ജോര്‍ജ് പറഞ്ഞു.
പ്രതിഷേധത്തില്‍ അണിനിരന്ന പെണ്‍കുട്ടികള്‍ക്ക് ഷാജി ജോര്‍ജ് മെഴുകുതിരി കത്തിച്ച് കൈമാറി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, ഫാ. ഷാജ്കുമാര്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, ‘ജീവനാദം’ അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. വിപിന്‍ മാളിയേക്കല്‍, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് അജിത് തങ്കച്ചന്‍ കാനപ്പിള്ളി, ട്രഷറര്‍ ജിജോ ജോണ്‍, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ആന്റണി ജൂഡി, കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കല്‍തുടങ്ങിയവര്‍ സംസാരിച്ചു.


Tags assigned to this article:
kcymrapevalayar

Related Articles

വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം

കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു

ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*