വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: കെഎല്‍സിഡബ്ല്യുഎ

കൊല്ലം: വാളയാറില്‍ അതിക്രൂരമായി പീഡനത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിഷ കൊടുത്ത് പറഞ്ഞ വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. കൊല്ലത്ത് കെഎല്‍സിഡബ്ല്യുഎ അംഗങ്ങള്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അവര്‍ നാലും ഒന്‍പതും വയസുണ്ടായിരുന്നു ഈ സഹോദരങ്ങള്‍ പീഡനത്തിനിരയായെന്ന് ഈ രണ്ടു കുട്ടികളുടെയും മരണത്തോടെയാണ് പുറം ലോകമറിയുന്നത്. എന്നാല്‍ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് പ്രതികളെ പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. രണ്ട് പിഞ്ചുമക്കള്‍ നഷ്ടപ്പെട്ട ഈ അമ്മയോടും കുടുംബത്തോടും ഭരണകൂടം തികഞ്ഞ അനാസ്ഥയും അവഹേളനവുമാണ് കാണിക്കുന്നത്. ഇവര്‍ക്ക് നീതി ലഭിക്കുന്നതു വരെ ഈ കുടുംബത്തോടൊപ്പം കെഎല്‍സിഡബ്ല്യുഎ കൂടെയുണ്ടാകുമെന്ന് ജെയിന് ആന്‍സില്‍ പറഞ്ഞു. ഭാരവാഹികളായ വല്‍സലാ ജോയി, ലൂസി ജോസഫ്, ജീവ ജേക്കബ്, സുനിത കുഞ്ഞുമോള്‍, മോളി എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
മാർ അത്തനേഷ്യസ് നിരുപാധികം ക്ഷമ ചോദിച്ചു
തീരദേശ നിവാസികളെ അവഹേളിച്ച യാക്കോബായ മെത്രാൻ നിരുപാധികം ക്ഷമ ചോദിച്ചു. പിറവം പള്ളിയുടെ മുമ്പിൽ നടത്തിയ സമരത്തോട് അനുബന്ധിച്ചാണ് മാർ അത്തേനേഷ്യസ് വിവാദ പ്രസ്താവന നടത്തിയത്. “പള്ളിയുടെ
ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം
വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും.
ദേവസഹായം വിശുദ്ധഗണത്തിലേക്ക്: നാമകരണവഴി
2012 ജൂണ്‍ 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ധന്യനായ ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവിലില്‍ ദേവസഹായത്തിന്റെ പൂജ്യഭൗതികാവശിഷ്ടങ്ങള് അടക്കംചെയ്തിട്ടുള്ള