വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ സമ്പൂർണ്ണ ജീവചരിത്ര പുസ്തക പ്രകാശനം നവംബര്‍ 30 തിങ്കളാഴ്ച

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ സമ്പൂർണ്ണ ജീവചരിത്ര പുസ്തക പ്രകാശനം നവംബര്‍ 30 തിങ്കളാഴ്ച

 

ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് 15-ാം വയസില്‍ സ്വര്‍ഗത്തിലെ കംപ്യൂട്ടര്‍ പ്രതിഭയായി മാറിയ *’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്’* എന്ന മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രഗ്രന്ഥം നവംബര്‍ 30 തിങ്കളാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 5.30 ന് കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ *കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍, കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി റവ.ഫാ. തോമസ് തറയില്‍ പുസ്തകം പ്രകാശനം ചെയ്യും. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ആദ്യ കോപ്പി ഏറ്റുവാങ്ങും.*

2020 ഒക്‌ടോബര്‍ 10 നാണ് ഫ്രാന്‍സിസ് പാപ്പാ 15 വയസുകാരന്‍ കാര്‍ലോ അകുതിസ് എന്ന കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ദിവ്യകാരുണ്യത്തെ പ്രണയിച്ചവനെന്നാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിക്കൊണ്ട് പാപ്പാ പറഞ്ഞത്. ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലന്‍, സൈബര്‍ അപ്പസ്‌തോലന്‍… തുടങ്ങി നിരവധി പേരുകളില്‍ കാര്‍ലോ വണങ്ങപ്പെട്ടു തുടങ്ങി. കുട്ടികളുടെയും കൗമാരക്കാരുടെയും യുവാക്കളുടെയും ഒപ്പം ആധുനിക മാധ്യമയുഗത്തിന്റെയും അപ്പസ്‌തോലനായി മാറുകയാണ് കാര്‍ലോ എന്ന 15 വയസുകാരന്‍. ഇറ്റലിയില്‍ സേവനം ചെയ്യുന്ന കൊച്ചി രൂപതാംഗങ്ങളായ വൈദികരാണ് പുസ്‌തകത്തിന്റെ ആശയം.

കാര്‍ലോയുടെ ജീവിതത്തെ ഒന്നാകെ ഒപ്പിയെടുത്ത ഒരു ജീവചരിത്ര പുസ്തകമാണിത്. കാര്‍ലോയുടേതായി ഇതിനകം പ്രശസ്തമായ 36 വാക്യങ്ങള്‍ കൊണ്ടും ഒപ്പം കാര്‍ലോ മാനസാന്തരത്തിലേക്ക് നയിച്ച കാര്‍ലോയുടെ മാതാപിതാക്കളുടെ ഔദ്യോഗിക അഭിമുഖങ്ങളും 13-ാം വയസില്‍ കാര്‍ലോ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്വീകരിച്ച ബ്രാഹ്മണ യുവാവിന്റെ സാക്ഷ്യങ്ങളും തുടങ്ങി ഒരു ക്രിസ്ത്യാനിക്ക് സ്വര്‍ഗത്തെത്താന്‍ വേണ്ട സകലതും ഈ 15 വയസുകാരന്‍ അത്ഭുതബാലന്റെ ജീവചരിത്ര പുസ്തകത്തിലുണ്ട്. ഒരൊറ്റ തവണ പ്രാര്‍ത്ഥനയോടെ, മനസിരുത്തി ഈ പുസ്തകം വായിച്ചാല്‍ ആരും ദിവ്യകാരുണ്യഭക്തിയുടെ, സഭയുടെ, നന്മയുടെ പാതയിലെത്തും. അത്രയ്ക്ക് ഹൃദയസ്പര്‍ശിയാണീ വിശുദ്ധ ബാലന്റെ ജീവിത കുറിപ്പുകള്‍.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വിവാഹ ജീവിതത്തിലേക്കും മറ്റു ദൈവവിളികളിലേക്കും പ്രവേശിക്കുന്നവർക്കും മതാധ്യാപകർക്കും യുവജനസംഘടനാംഗങ്ങള്‍ക്കും ഒരുത്തമ വഴികാട്ടിയാണീ 15 വയസുകാരന്റെ ജീവചരിത്ര പുസ്തകം.

2020 ഒക്‌ടോബര്‍ എട്ടിനാണ് ഈ പുസ്തകത്തെക്കുറിച്ചുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഇതിനകം 4338 കോപ്പികള്‍ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
പുസ്തകം കഴിയുന്നത്ര എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ *250 പേജുകളുള്ള പുസ്തകത്തിൻ്റെ ആദ്യ ലക്കം 120 രൂപയ്ക്ക് ലഭിക്കും.* എത്ര പുസ്തകം വേണമെങ്കിലും വി.പി പോസ്റ്റായി 140 രൂപയ്ക്ക് നിങ്ങളുടെ വീട്ടിലെത്തും. പോസ്റ്റുമാൻ പുസ്തകം വീട്ടിൽ കൊണ്ടു വരുമ്പോൾ പണം കൊടുത്താൽ മതിയാകും. പുസ്തകം ആവശ്യമുള്ളവര്‍ 9846333811 വാട്ട്‌സാപ്പ് നമ്പറില്‍ അഡ്രസ് അയക്കുമല്ലോ…

*സെലസ്റ്റിന്‍ കുരിശിങ്കല്‍*


Tags assigned to this article:
biopiccarlo acutis

Related Articles

നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍

മുന്നൂറു കൊല്ലം മുമ്പ് രസികന്‍ ശ്ലോകമെഴുതിയ കുഞ്ചന്‍നമ്പ്യാരെക്കുറിച്ചല്ല പറയുന്നത്. കോടതി വഴി ഉന്നത പൊലീസുകാരെ ക്ഷയും മയും പറയിപ്പിച്ച നമ്പി നാരായണനെക്കുറിച്ചാണ്, കരുണാകരനെക്കുറിച്ചും മക്കളെക്കുറിച്ചുമാണ്…തമ്പുരാക്കന്മാരെ പൊറുക്കേണം. എല്ലാം

കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ

സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍

പോഞ്ഞിക്കരയിലെ 24 വയസുകാരന്‍ റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*