by admin | May 11, 2022 5:40 am
ചരമ അറിയിപ്പ് (11-05-2022 )
*ഫാ. റെൻസൺ പൊള്ളയിൽ*
മെയ് 10 ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് എറുണാ ക്കളത്തെ സ്വാകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരിക്കെ ഇന്ന് രാവിലെ (മെയ് 11 ന് ) ആലപ്പുഴ രൂപത വൈദീകനായ ഫാ. റെൻസൺ പൊള്ളയിൽ മരണമടഞ്ഞു.
അദ്ദേഹത്തിന്റെ ഭൗതികശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഭവനത്തിലും തുടർന്ന് ഇടവക ദൈവാലയത്തിലും ഇന്ന് രാത്രി (മെയ് 11, 2022 ) 9 മണിയോടു കൂടി പൊതു ദർശനത്തിനു വെക്കും. അതോടൊപ്പം അഭിവന്ദ്യ ജയിംസ് പിതാവിന്റെയും വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ജാഗര പ്രാർത്ഥന ശുശുഷ നടത്തപ്പെടും. മെയ് 12 ന് ഉച്ചകഴിഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
ജനനം – 31-05-1981
തിരുപ്പട്ട സ്വീകരണം – 18-04-2009
*#*ആലപ്പുഴ രൂപത സേവ്യർ ദേശ് ഇടവക പൊള്ളയിൽ തോമസിൻ്റെയും (ഉമ്മച്ചൻ്റയും) റോസിയുടെയും മുന്നു മക്കളിൽ രണ്ടാമത്തെ പുത്രൻ.
*പൗരോഹിത്യ ശുശ്രൂഷയും സേവന കാലവും*
*#* 2009 ഏപ്രിൽ 27 ന് ബിഷപ്പിൻ്റെ സെക്രട്ടറിയായും, വൈസ് ചാൻസലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. ഇക്കാലയളവിൽ കാത്തലിക് ലൈഫിൻ്റെ എഡിറ്ററുമായിരുന്നു.
*#* 2011 മെയ് 16ന് വട്ടയാൽ സെൻ്റ് പീറ്റേഴ്സ് ഇടവക സഹവികാരിയായി നിയമിക്കപ്പെട്ടു.
ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടറായും ആലപ്പുഴയിലെ സെൻ്റ് പീറ്റേഴ്സ് കോളേജ് മാനേജരായും സേവനം അനുഷ്ഠിച്ചു.
*#* 2012 മെയ് 16ന് ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിൻ്റെ ചാപ്ളിനായി ചുമതലയേറ്റു. ഈ കാലയളവിലാണ് ഇന്നു കാണുന്ന പുതിയ ദൈവാലയത്തിന്റെ നിർമാണ പ്രവൃത്തനങ്ങൾ ആരംഭിച്ചു പകതിയോളം പൂർത്തികരിച്ചത്.
*#* 2018 ജൂലൈ 25 മുതൽ രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവൻ ഡയറക്ടാറായും ആലപ്പുഴയിലെ മോർണിങ് സ്റ്റാർ സ്കൂൾ മാനേജരായും നിയമിതനായി.
*#* 2020 ജൂലൈ 10 മുതൽ ബാംഗ്ലൂരിൽ കാനൻ ലോ പഠനം ആരംഭിച്ചു.
*#* ഈ പഠനത്തിൻ്റെ അവധിക്കാലത്ത് 2022 മെയ് 5 മുതൽ അഴീക്കൽ സെൻ്റ് സേവ്യേഴ്സ് ഇടവകയിൽ താല്ക്കാലിക ഉത്തരവാദിത്വത്തോടെ നിയമിതനായി.
*#* 2022 മെയ് 11 ന് സ്വർഗീയ സമ്മാനത്തിനായ് വിളിക്കപ്പെട്ടു.
ആത്മാവിന് നിത്യശാന്തി നേരുന്നു.
ഫാ. സേവ്യർ കുടിയാം ശ്ശേരി,
പി. ആർ. ഒ.
ആലപ്പുഴ രൂപത
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]
Source URL: https://jeevanaadam.in/%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d/
Copyright ©2022 JEEVANAADAM official newspaper of Roman catholics (latin rite) of Kerala, owned by KRLCBC unless otherwise noted.