Breaking News

വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ

വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ

സിസ്റ്റര്‍ റൂബിനി സിറ്റിസി
പാനമ: ആര്‍ത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്‌കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതിക വൈദഗ്ധ്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാത്സര്യ- ഊഹക്കച്ചവട നിയമങ്ങളും, ശക്തന്മാര്‍ക്കു മാത്രം അതിജീവനം എന്ന തത്വങ്ങളെയും പൊളിച്ചെഴുതണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ലോകയുവജന സംഗമത്തോടനുബന്ധിച്ച് പാനമയിലെ ചാന്‍സറി പാലസില്‍ അധികാരികളെയും പൗരസമൂഹത്തേയും നയതന്ത്ര സംഘത്തെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ. ലളിതവും സുതാര്യത നിറഞ്ഞതും മറ്റുള്ളവരോടും ലോകത്തോടും ഉത്തരവാദിത്വവുമുള്ള ഒരു ജീവിത ശൈലിയെയാണ് അധികാര നേതൃത്വങ്ങളിലിരിക്കുന്നവരില്‍ നിന്ന് ഇന്നത്തെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നത്. അഴിമതിയുടെ എല്ലാ രൂപങ്ങള്‍ക്കും വിപരീതവും, നീതിയുടെയും സത്യസന്ധതയുടെയും പര്യായമാണ് പൊതുപ്രവര്‍ത്തനം.
യുവജനോത്സവത്തില്‍ സന്നിഹിതരായിരിക്കുന്ന യുവാക്കളുടെ സ്വപ്‌നങ്ങളെ സ്വാഗതം ചെയ്യുന്ന പാനമ ഒരിക്കല്‍ കൂടി നമ്മുടെ കാലത്തിന്റെ പല അനിശ്ചിതത്വങ്ങളെയും വെല്ലുവിളിക്കുന്ന ഒരു സ്വപ്‌നഭൂമിയും ചരിത്ര രൂപീകരണത്തിന്റെ പുത്തന്‍ വഴിയുമാകും. ലോകത്തിനായി ഒരു പൊതുതലസ്ഥാനം തിരഞ്ഞെടുക്കേണ്ടിവന്നാല്‍ അതിന് പാനമ മുന്നിലായിരിക്കും എന്ന സിമോണ്‍ ബൊളീവറിന്റെ വാക്കുകള്‍ ഉദ്ധരിച്ച,് ജന്മനാടിന്റെ ഏകീകരണത്തിനായി ബൊളീവര്‍ നേതാക്കളെ വിളിച്ചു കൂട്ടിയതിനെ അനുസ്മരിച്ച പാപ്പാ അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബഹുമാനവും, സംസ്‌കാര നാനാത്വത്തിന്റെ സമ്പന്നതയും മനസ്സിലാക്കുന്ന ഒരു ജന്മനാട് സ്വപ്‌നം കാണാന്‍ ആഹ്വാനം ചെയ്തു.
പാനമ വിളിച്ചുകൂട്ടലിന്റെ നാടാണ്. സമുദ്രങ്ങളെ സംയോജിപ്പിക്കുന്നതു പോലെ ബന്ധങ്ങളെയും സംയോജിപ്പിക്കാന്‍ വിളിക്കപ്പെട്ട സ്ഥലമാണിത്. ഓരോരുത്തര്‍ക്കും രാജ്യം കെട്ടിപ്പെടുക്കാന്‍ തനതായ ഉത്തരവാദിത്വമുണ്ട്. എല്ലാവര്‍ക്കും രാജ്യത്തെകുറിച്ചും, കുടുംബത്തെക്കുറിച്ചുമുള്ള അവരവരുടെ സങ്കല്പങ്ങളുടെ കര്‍ത്താവാകാനുള്ള അവസരങ്ങള്‍ വേണം. അതിന് തീരുമാനങ്ങളും, സമര്‍പ്പണവും അനുദിന പരിശ്രമവും ആവശ്യമാണ്.
അവരവരുടെ തനിമയെ ആഘോഷിക്കുകയും, അംഗീകരിക്കുകയും, കേള്‍ക്കുകയും ചെയ്യുമ്പോഴാണ് വിളിച്ചുകൂട്ടലിന്റെ ഭൂമി എന്ന പാനമയുടെ വിളി സാധ്യമാകുകയുള്ളു. ഒരാളുടെ സമ്പന്നതയെ നീതിയോടെ പങ്കിടാനുള്ള ഉറച്ച തീരുമാനമുള്ളപ്പോള്‍ മാത്രമേ ഏതാനും ചിലരുടെ മാത്രം താല്പര്യങ്ങള്‍ക്കു മേലെ സകലരുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളു. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ളയുവജനങ്ങളുടെ സ്വപ്‌നങ്ങളും പ്രത്യാശകളും ആഘോഷിക്കപ്പെടുകയും, കണ്ടുമുട്ടുകയും, പ്രാര്‍ഥിക്കുകയും കൂടുതല്‍ മനുഷ്യത്വമുള്ള ഒരു ലോക സൃഷ്ടിക്കുവേണ്ടിയുള്ള അവരുടെ ആഗ്രഹവും പ്രതിബദ്ധതയും തിരികൊളുത്തപ്പെടുകയും ചെയ്യുന്ന ഒരിടമാവുമായി പാനമ രൂപാന്തരപ്പെടും. തന്നെ സ്വാഗതം ചെയ്തതിനും രാജ്യത്തേക്ക് ക്ഷണിച്ചതിനും പ്രസിഡന്റ് ഹുവാന്‍ കാര്‍ളോസ് വരേലാ റൊഡ്രിഗ്‌സിനും ലോകം മുഴുവനുള്ള യുവജനങ്ങളെ പാനമയിലേക്ക് സ്വാഗതം ചെയ്യാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങള്‍ക്കും പാപ്പാ നന്ദി പറഞ്ഞു.


Tags assigned to this article:
Pope FrancisWYD

Related Articles

കെസിവൈഎം കൊച്ചി രൂപതയുടെ കലോത്സവം ‘ഫെസ്റ്റാ 2020’ ന്‌ തുടക്കമായി.

കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന കെ.സി.വൈ.എം. കൊച്ചി രൂപതാ കലോത്സവം ‘Festa 2020’ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു

സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ

പടച്ചോന്റെ ദൂതന്‍ നൗഷാദ് ഇക്കയുടെ കട

2018, 2019 ആഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നേരിട്ട സംസ്ഥാനമാണ് നമ്മുടേത്. 2018ലെ പ്രളയത്തില്‍ കേരളമാകെ ഒന്നിച്ചുനിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് നിറഞ്ഞുകവിഞ്ഞൊഴുകി. ജനങ്ങള്‍ നിര്‍ലോപം സഹകരിക്കുകയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*