വിജയപുരം രൂപതയില്‍ തിരുഹൃദയ-യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

വിജയപുരം രൂപതയില്‍ തിരുഹൃദയ-യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

വിജയപുരം: രൂപതയില്‍ 2018 മാര്‍ച്ച് 28 മുതല്‍ 2019 ഏപ്രില്‍ 17 വരെ തിരുഹൃദയവര്‍ഷമായി ആചരിക്കുമെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. തൈലാശീര്‍വാദ ദിവ്യബലിക്കുമുമ്പായിരുന്നു പ്രഖ്യാപനം. 1938 മാര്‍ച്ച് 28ന് രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബൊനവെന്തൂരാ അരാനാ ഒസിഡി രൂപതയെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചുകൊണ്ട് മെത്രാസനമന്ദിരത്തില്‍ തിരുഹൃദയച്ചിത്രം പ്രതിഷ്ഠിച്ചിരുന്നു. പ്രതിഷ്ഠയുടെ 80-ാം വാര്‍ഷികം പ്രമാണിച്ച് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനരേഖ വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന് കൈമാറി. തുടര്‍ന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം തിരുഹൃദയ പ്രതിഷ്ഠാജപം ബിഷപ് വിശ്വാസി സമൂഹത്തിന് ചൊല്ലിക്കൊടുക്കുകയും ചെയ്തു. തിരുഹൃദയ നാമത്തിലുള്ള രൂപതയിലെ ദൈവാലയങ്ങളായ പാമ്പനാര്‍, അമയന്നൂര്‍ ഇടവകകളെ തീര്‍ത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ ഇടവകകളിലെ വികാരിമാരും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും ചേര്‍ന്ന് തിരുഹൃദയചിത്രം ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി.
പാമ്പനാര്‍ ഇടവകയില്‍ ഏപ്രില്‍ 12നും അമയന്നൂര്‍ ഇടവകയില്‍ ഏപ്രില്‍ 15നും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ തീര്‍ത്ഥാടന കേന്ദ്ര പ്രഖ്യാപനം നടത്തും. മെത്രാസന മന്ദിരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുഹൃദയ ചിത്രത്തിന്റെ പതിപ്പും തിരുഹൃദയവര്‍ഷ പതാകയും ആശിര്‍വദിച്ച് 84 ഇടവകകള്‍ക്കും നല്‍കി.
ദിവ്യബലിക്കുശേഷം കെസിബിസി പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷത്തിന്റെ രൂപതയിലെ ഉദ്ഘാടനവും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നിര്‍വഹിച്ചു. കെസിവൈ.എം രൂപതാ ഡയറക്ടര്‍ ഫാ. ലീനൂസ് ബൊവേര യുവജനവര്‍ഷ പതാകയും, രൂപതാ പ്രസിഡന്റ് തോമസ് കുര്യന്‍ യുവജനവര്‍ഷ എംബ്ലവും ഏറ്റുവാങ്ങി. ആഘോഷമായ തിരുത്തൈലാശിര്‍വാദ ബലിയില്‍ വൈദികര്‍ പൗരോഹിത്യവ്രതവാഗ്ദാന നവീകരണം നടത്തി. രൂപതയിലെ മുഴുവന്‍ വൈദികരും സന്യസ്ത വൈദികരും ബലിയില്‍ സഹകാര്‍മികരായി. ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും സംഘടനാ ഭാരവാഹികളും സന്യസ്തരും സന്നിഹിതരായിരുന്നു. പ്രവേശന പ്രദക്ഷിണത്തില്‍ 84 ഇടവക പ്രതിനിധികള്‍ പതാകകള്‍ വഹിച്ചു അണിനിരന്നു. വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, കത്തീഡ്രല്‍ റെക്ടറും എപ്പിസ്‌കോപ്പല്‍ വികാരിയുമായ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. അജിത് വര്‍ഗീസ് കണിയാന്തറ, ഡീക്കന്‍ ഷിന്റോ തൈപ്പറമ്പില്‍, പിആര്‍ഒ ഹെന്റി ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.


Related Articles

വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ കുമ്പസാരത്തെ വികലമായും അപഹാസ്യമായും ചിത്രീകരിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഖേദം

അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന് 320

വര്‍ഷം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നൂതനഭാവമേകി കേരളത്തിലെ ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്റെ വ്യാകുലപ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*