വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം

വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം

 

വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമാനുസരിച്ച് വിജയപുരം രൂപതയില്‍ ‘വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം’ ബിഷപ്‌ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്തു. രൂപതാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലില്‍ അര്‍പ്പിച്ച ആഘോഷമായ സമൂഹദിവ്യബലിക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.

വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, ചാന്‍സലര്‍ മോണ്‍. ജോസഫ് നവസ്, എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. ജോബ് കുഴിവയലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സമൂഹബലിക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ഈ വര്‍ഷം ഭവനങ്ങളില്‍ ചെല്ലേണ്ട പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്ന കാര്‍ഡും വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണവടിയുടെ പ്രതീകവും ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്തു.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

മാധ്യമങ്ങളുടെ സുവിശേഷകന്‍

സുവിശേഷ പ്രഘോഷണത്തിന്റെ സൗന്ദര്യം തനതായ കലാരൂപങ്ങളിലൂടെ പകര്‍ത്തുന്നതില്‍ ലോകത്തിനു വ്യത്യസ്തമായ സന്ദേശം നല്കുകയാണ് കൊല്ലം രൂപതയിലെ മോണ്‍. ഫെര്‍ഡിനാന്‍ഡ് പീറ്റര്‍. മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുവാന്‍ മാധ്യമങ്ങള്‍ക്കുള്ള അസാധ്യ സിദ്ധി

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 2018-19 അധ്യയന വര്‍ഷത്തെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിഡ് ചിറമ്മല്‍ ധ്യാനം നയിച്ചു.

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*