വിജയപുരം രൂപതയില്‍ 24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി ശുശ്രൂഷകള്‍ നടത്തി

വിജയപുരം രൂപതയില്‍ 24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി ശുശ്രൂഷകള്‍ നടത്തി

വിജയപുരം: ഫ്രാന്‍സിസ്‌ പാപ്പായുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭയില്‍ ആചരിക്കുന്ന `24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി’ വിജയപുരം രൂപതയുടെ ദൈവാലയങ്ങളില്‍ മാര്‍ച്ച്‌ 9, 10 തീയതികളില്‍ ആഘോഷിച്ചു. ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണക്കൊന്ത, സുവിശേഷപ്രഘോഷണം, കുമ്പസാരം, ദിവ്യകാരുണ്യപ്രദക്ഷിണം തുടങ്ങിയവയോടെയായിരുന്നു 24 മണിക്കൂര്‍ ആചരണം.
രൂപത ഭദ്രാസന ദൈവാലയമായ വിമലഗിരി കത്തീഡ്രലില്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെ ശുശ്രൂഷകള്‍ക്ക്‌ തുടക്കമായി ആഘോഷമായ ദിവ്യകാരുണ്യ പ്രതിഷ്‌ഠയും രാത്രി മുഴുവന്‍ നീണ്ട അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും നടത്തി.
വിവിധ കോണ്‍വെന്റുകളുടെയും സന്യസ്‌ത സമൂഹങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഓരോ മണിക്കൂറിലെയും ദിവ്യകാരുണ്യാരാധന നടത്തിയത്‌. വചനപ്രഘോഷണത്തിനും സൗഖ്യശുശ്രൂഷയ്‌ക്കും എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന്‌ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.


Related Articles

അമുദന്റെ ജീവിതപാഠങ്ങള്‍

ഒരു കാര്യം പതിവിലും സുന്ദരമാവുമ്പോള്‍ ‘നല്ലത്’ എന്ന് വിളിക്കാം. എന്നാല്‍ ഒരുപടികൂടി കടന്ന് അത് അതിസുന്ദരമാവുമ്പോള്‍ ‘ഹൃദ്യം’ എന്ന വാക്കാണ് കൂടുതല്‍ ഉചിതം. ചിലസിനിമകള്‍ അങ്ങനെയാണ് കണ്ണിന്

ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവയ്പ്പ്: അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.

ന്യൂയോര്‍ക്ക് : നിരവധിപ്പേര്‍ ഒത്തുകൂടിയ സെന്റ്.ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലില്‍ വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവാസ്പദമായ സംഭവം. ക്രിസ്തുമസ് കരോള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സെന്റ്

വനിതകള്‍ക്ക് സംരംഭകത്വ വികസന സെല്ലുമായി ഐസാറ്റ് വിദ്യാര്‍ത്ഥികള്‍

കളമശേരി: കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ ഐഇഡിസി ക്ലബിന്റെ നേതൃത്വത്തില്‍ വനിത സംരംഭകത്വ വികസനം ലക്ഷ്യമാക്കി ഐസാറ്റ് വുമണ്‍ സെല്‍ രൂപികരിച്ചു. വുമണ്‍ സെല്ലിന്റെ ഉദ്ഘാടനം 2017ലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*