വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

Print this article
Font size -16+
മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു.

ബലിയർപ്പണത്തിനുശേഷം പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടവരെ സംസ്കരിച്ച രാജമല മൈതാനത്തിൽ പ്രാർഥന നടത്തുകയും ചെയ്തു. വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിങ്ങനെ 20-ഓളം വൈദികർ പ്രാർഥനയിൽ സംബന്ധിച്ചു.

Related
No comments
Write a comment
No Comments Yet!
You can be first to comment this post!